Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കഴക്കൂട്ടത്ത് ജോലിക്കായി എത്തിയ 23കാരിയെ പീഡിപ്പിച്ചു; സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

text_fields
bookmark_border
കഴക്കൂട്ടത്ത് ജോലിക്കായി എത്തിയ 23കാരിയെ പീഡിപ്പിച്ചു; സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ
cancel

കഴക്കൂട്ടം: തിരുവനന്തപുരം കഴക്കൂട്ടത്ത് ജോലിക്കായി എത്തിയ 23കാരിയെ ബലാത്സംഗം ചെയ്ത സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ. സി.പി.എം മേനംകുളം കൽപ്പന ബ്രാഞ്ച് സെക്രട്ടറി മേനംകുളം, കനാൽ പുറമ്പോക്ക്, ആറ്റരികത്ത് വീട്ടിൽ റിബ്സൺ (32) ആണ് അറസ്റ്റിലായത്.

കഴക്കൂട്ടത്തെ ഒരു സ്പായിൽ വച്ചായിരുന്നു പീഡനം നടന്നത്. കഴിഞ്ഞ ഒന്നാം തീയതിയാണ് പാലക്കാട് സ്വദേശിനിയായ 23കാരി കഴക്കൂട്ടത്ത് ജോലിക്കായി എത്തിയത്. കഴക്കൂട്ടത്തെ ഒരു സ്ഥാപനത്തിൽ ഫ്രണ്ട് ഓഫിസ് എക്സിക്യൂട്ടീവ് ആയി ജോലി നൽകാമെന്ന് പറഞ്ഞാണ് വിളിച്ചുവരുത്തിയത്. ആലപ്പുഴ സ്വദേശിനിയായ അശ്വതി എന്ന സുഹൃത്ത് വഴിയാണ് തിരുവനന്തപുരത്ത് എത്തിയത്. യുവതിയെ അനുനയത്തിൽ കാര്യങ്ങൾ പറഞ്ഞ് സ്പായിലേയ്ക്ക് വിളിച്ചു വരുത്തി. തുടർന്ന് ഇടപാടുകാരനായ റിപ്സനെ അശ്വതി വിളിച്ചു വരുത്തി. സ്പായിൽ എത്തിയ പ്രതി അവിടെവച്ച് യുവതിയെ ബലമായി മുറിയിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു.

ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ ഉപദ്രവിക്കുകയും വായ പൊത്തി പിടിക്കുകയും ചെയ്തു. തുടർന്ന് അവിടെ നിന്നും രക്ഷപ്പെട്ട യുവതി ബന്ധു വീട്ടിൽ അഭയം തേടി. മാനസികമായി തകർന്ന പെൺകുട്ടി ഭർത്താവിനോട് വിവരം പറയുകയും കഴക്കൂട്ടം പൊലീസിൽ പരാതി നൽകുകയും ചെയ്തു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു വ്യക്തത വരുത്തിയതിനുശേഷം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കേസിൽ സ്പാ നടത്തിപ്പുകാരിയെയും ഇടനിലക്കാരിയെയും കൂടി പൊലീസ് പ്രതി ചേർത്തു. ഇതിൽഇടനിലക്കാരിയായ ആലപ്പുഴ സ്വദേശിനി അശ്വതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച പ്രതിയെ കഴക്കൂട്ടത്ത് എത്തിക്കുമെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A 23-year-old woman raped; CPM branch secretary arrested
Next Story