ലഹരിക്കടിമയായ 17കാരിയെ പീഡിപ്പിച്ചത് 14 പേർ; സത്യം പുറത്തുവന്നത് കൗൺസലിങ്ങിൽ
text_fieldsഒറ്റപ്പാലം: 17കാരിയെ ലഹരിവസ്തുക്കൾ നൽകി പീഡിപ്പിച്ച 14 പേർക്കെതിരെ ഒറ്റപ്പാലം പൊലീസ് പോക്സോ കേസെടുത്തു. ഒറ്റപ്പാലം സ്റ്റേഷൻ പരിധിയിലുള്ള പെൺകുട്ടിയാണ് പീഡനത്തിനിരയായത്.
എം.ഡി.എം.എ, കഞ്ചാവ്, മദ്യം എന്നിവ നൽകി പീഡനത്തിനിരയാക്കിയെന്നാണ് പരാതി. കൊല്ലം, തൃശൂര്‍, എറണാകുളം, വയനാട് ജില്ലകളില്‍ നിന്നടക്കമുള്ളവരാണ് പ്രതികൾ. പെൺകുട്ടിയെ കാണാനില്ലെന്ന് മാതാവ് ഒറ്റപ്പാലം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് രണ്ട് ദിവസം മുമ്പ് തിരുവനന്തപുരത്ത് നിന്ന് കുട്ടിയെ കണ്ടെത്തിയത്.
ചൈൽഡ് ലൈൻ വെൽഫെയർ കമ്മിറ്റിയുടെ നിരീക്ഷണത്തിലിരിക്കെ കൗൺസലിങ്ങിൽ കുട്ടി നൽകിയ മൊഴിയിലാണ് സംഭവം പുറത്തറിഞ്ഞത്.
കാണാതായി രണ്ട് മാസത്തിനിടെയാണ് പീഡനം നടന്നത്. കേസുകൾ ബന്ധപ്പെട്ട സ്ഥലങ്ങളിലെ പൊലീസ് സ്റ്റേഷനുകൾക്ക് കൈമാറും. പെൺകുട്ടി ജില്ല ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണത്തിലാണ്.

