13 കാരിയെ ലൈംഗികമായി ഉപദ്രവിച്ച ഒഡിഷ സ്വദേശി പിടിയില്‍
text_fieldsബിരാസന് കഡ്രക
പെരുമ്പാവൂര്‍: അന്തര്‍ സംസ്ഥാന തൊഴിലാളി ദമ്പതികളുടെ 13 വയസ്സുകാരിയായ മകളെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ ഒഡിഷ സ്വദേശി അറസ്റ്റില്‍. ഒഡിഷ രായിട ജഗദല്‍പുര്‍ സ്വദേശി ബിരാസന് കഡ്രകയെയാണ് (22) പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 30ന് ചെറുവേലിക്കുന്നത്താണ് സംഭവം. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍പോയി. നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ആലുവയില്‍നിന്നാണ് പ്രത്യേക അന്വേഷണസംഘം പ്രതിയെ പിടികൂടിയത്. ഇന്‍സ്പെക്ടര്‍ ആര്. രഞ്ജിത്, എസ്.ഐമാരായ റിന്‍സ് എം.തോമസ്, ഗ്രീഷ്മ ചന്ദ്രന്, എ.എസ്.ഐ എം.കെ. അബ്ദുൽ സത്താര്‍, എസ്.സി.പി.ഒമാരായ പി.എ. അബ്ദുൽ മനാഫ്, കെ.എ. നൗഷാദ്, ടി.പി. ശകുന്തള തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

