എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ അശ്ലീലദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പത്താംക്ലാസുകാരന്‍റെ പീഡനവും ബ്ലാക്ക്മെയിലിങ്ങും
text_fieldsഫിറോസാബാദ്: എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ അശ്ലീലദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് പത്താംക്ലാസുകാരന്‍ കവർന്നത് 1.5 ലക്ഷത്തിലധികം വിലവരുന്ന ആഭരണങ്ങൾ. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം.ആറുമാസം മുമ്പാണ് സൗത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലുളള ഒരു വിവാഹ ചടങ്ങില്‍ ഇരുവരും കണ്ടുമുട്ടുന്നതും സൗഹൃദം വളരുന്നതും.
വൈകാതെ ഫോണില്‍ സംസാരിക്കാനും വിഡിയോ കോള്‍ ചെയ്യാനും തുടങ്ങി. അടുപ്പം വളര്‍ന്നതോടെ പെൺകുട്ടിയുടെ അശ്ലീലദൃശ്യങ്ങൾ എടുക്കുകയും ചെയ്തു. തുടർന്ന് സ്വകാര്യ ചിത്രങ്ങളും വിഡിയോകളും കാണിച്ച് പ്രതി ഭീഷണിപ്പെടുത്തി അമ്മയുടെ സ്വർണാഭരണങ്ങള്‍ മോഷ്ടിക്കാൻ നിർബന്ധിച്ചു.
ആഭരണങ്ങൾ കാണാതായതോടെ പെണ്‍കുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നാലെ പത്താം ക്ലാസ് വിദ്യാർഥി പൊലീസ് കസ്റ്റഡിയിലായി. മോഷ്ടിച്ച ആഭരണങ്ങള്‍ ഇയാളില്‍ നിന്ന് കണ്ടെടുത്തു. പൊലീസ് പറയുന്നതനുസരിച്ച്, 1.5 ലക്ഷത്തിലധികം വിലവരുന്ന ആഭരണങ്ങൾ പെൺകുട്ടി പ്രതിക്ക് കെമാറിയിരുന്നു.
പെൺകുട്ടിയെ ബ്ലാക്ക്മെയിൽ ചെയ്യുകയും പ്രായപൂർത്തിയാകാത്തെ പെൺകുട്ടിയെ പീഡിപ്പിച്ചതിനും കൗമാരക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസ് രജിസ്റ്റർ ചെയ്ത് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് അഡീഷനല്‍ സൂപ്രണ്ട് ഓഫ് പൊലീസ് അറിയിച്ചു. കുട്ടികളുടെ മൊബൈല്‍ ഉപയോഗവും സുഹൃത്ത് വലയങ്ങളും നിരീക്ഷിക്കണമെന്നും പൊലീസ് രക്ഷിതാക്കളോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

