Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightരേഖകളില്ലാത്ത 96 ലക്ഷം...

രേഖകളില്ലാത്ത 96 ലക്ഷം പിടികൂടി

text_fields
bookmark_border
രേഖകളില്ലാത്ത 96 ലക്ഷം പിടികൂടി
cancel

നി​ല​മ്പൂ​ർ: കാ​റി​ലെ ര​ഹ​സ്യ അ​റ​യി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച രേ​ഖ​യി​ല്ലാ​ത്ത പ​ണം പി​ടി​കൂ​ടി. ക​ൽ​പ​ക​ഞ്ചേ​രി സ്വ​ദേ​ശി ക​ള്ളി​യ​ത്ത് അ​ഹ​മ്മ​ദ് സ​ക്കീ​ർ (46) എ​ന്ന​യാ​ളി​ൽ​നി​ന്നാ​ണ് മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ 96,29,500 രൂ​പ പി​ടി​കൂ​ടി​യ​ത്.നി​ല​മ്പൂ​ർ ഡി​വൈ.​എ​സ്.​പി സാ​ജു കെ. ​അ​ബ്ര​ഹാ​മി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം നി​ല​മ്പൂ​ർ ഇ​ൻ​സ്പെ​ക്ട​ർ പി. ​വി​ഷ്ണു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ പൊ​ലീ​സും സം​ഘ​വും ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ പ്ര​ത്യേ​ക സ്ക്വാ​ഡും ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

കാ​റി​ന്‍റെ പി​റ​കു​വ​ശ​ത്തെ സീ​റ്റി​ൽ ഉ​ണ്ടാ​ക്കി​യ ര​ഹ​സ്യ അ​റ​യി​ൽ 500 രൂ​പ​യു​ടെ കെ​ട്ടു​ക​ളാ​യാ​ണ് പ​ണം സൂ​ക്ഷി​ച്ചി​രു​ന്ന​ത്.ഹ​വാ​ല ഇ​ട​പാ​ടു​ക​ൾ​ക്കാ​യി എ​ത്തി​ച്ച​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു. പി​ടി​ച്ചെ​ടു​ത്ത പ​ണം കോ​ട​തി​യി​ൽ ഹാ​ജ​റാ​ക്കും. ആ​ദാ​യ നി​കു​തി വ​കു​പ്പി​നും എ​ൻ​ഫോ​ഴ്​​സ്​ ഡ​യ​റ​ക്ട​​റേ​റ്റി​നും റി​പ്പോ​ർ​ട്ട് ന​ൽ​കും. എ.​എ​സ്.​ഐ കെ. ​അ​നി​ൽ​കു​മാ​ർ, സീ​നി​യ​ർ സി.​പി.​ഒ ടി.​എം. ജം​ഷാ​ദ്, സി.​പി.​ഒ​മാ​രാ​യ പി. ​അ​ന​സ്, പ്രി​ൻ​സ് എ​ന്നി​വ​രും പ​രി​ശോ​ധ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsMalappuram News
News Summary - 96 lakh undocumented money caught
Next Story