ഭാര്യയെയും മകളെയും കൊന്നതിെൻറ കാരണം വ്യക്തമാക്കി 90 കാരൻ; കണ്ണുനിറഞ്ഞ് പൊലീസ്
text_fieldsകൊലപാതക കേസിലെ പ്രതി മുന്നിൽ വന്നു നിന്ന് കുറ്റസമ്മതം നടത്തുേമ്പാൾ പറഞ്ഞറിയിക്കാനാകാത്ത വികാരങ്ങളിലൂടെ കടന്നുപോകുകയായിരുന്നു മുംബൈ മേഗ്വാഡി പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ. ആ പൊലീസ് ഉദ്യോഗസ്ഥന് അങ്ങിനെയൊരനുഭവം ജീവിതത്തിൽ ആദ്യമായായിരുന്നു.
90 വയസുള്ള പുരുഷോത്തം സിങാണ് കേസിലെ പ്രതി. വിരിപ്പിൽ നിന്ന് എഴുന്നേൽക്കാനാകാത്ത വിധം കിടപ്പിലായ ഭാര്യയെയും മാനസികാരോഗ്യമില്ലാത്ത മകളെയും കൊന്നുവെന്ന് ഏറ്റുപറഞ്ഞാണ് അയാൾ പൊലീസിനെ സമീപിച്ചത്.
90 വയസുള്ള തെൻറ മരണം അടുത്തുണ്ടെന്നും അതിന് ശേഷം കിടപ്പിലായ ഭാര്യയെയും മാനസികാരോഗ്യമില്ലാത്ത മകളെയും നോക്കാനാരുമില്ലാത്തതിനാൽ അവരെ കൊന്നുകളയുകയായിരുന്നെന്നാണ് അയാൾ പൊലീസിനോട് പറഞ്ഞത്.
അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയ സീനിയർ ഇൻസ്പെക്ടർ സഞ്ജീവ് പിമ്പിൾ അന്വേഷണത്തിനായി പ്രതി പുരുഷോത്തം സിങിനെ മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്.