Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചോക്കലേറ്റ് നൽകാമെന്ന് പറഞ്ഞ് ഒമ്പതു വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു; പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി

text_fields
bookmark_border
പ്രായപൂർത്തിയാകാത്ത നാലു പ്രതികൾ അറസ്റ്റിൽ
ചോക്കലേറ്റ് നൽകാമെന്ന് പറഞ്ഞ് ഒമ്പതു വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു; പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി
cancel

ബംഗളൂരു: കർണാടകയിലെ കൽബുർഗിയിൽ ഒമ്പതു വയസുകാരിയെ കൂട്ടബലാത്സത്തിനിരയാക്കി. സംഭവത്തിൽ 14ഉം 12ഉം വയസ് പ്രായമുള്ള നാലു​പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ജുവനൈൽ ഹോമിലേക്ക് മാറ്റി. രക്ഷപ്പെട്ട അഞ്ചാമനായി പൊലീസ് തെരച്ചി​ൽ തുടങ്ങിയിട്ടുണ്ട്. കൽബുർഗി മഹിള പൊലീസ് സ്റ്റേഷൻ പരിധിയിൽ ബുധനാഴ്ച ഉച്ചക്കാണ് സംഭവം.

ചോക്കലേറ്റ് നൽകാമെന്ന് പ്രലോഭിപ്പിച്ചാണ് പെൺകുട്ടിയെ സംഘം ബലാത്സംഗത്തിനിരയാക്കിയത്. പെൺകുട്ടി ആശുപത്രിയിലാണ്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സ്കൂളിൽ നിന്ന് വൈകീട്ട് എത്തിയ കുട്ടി വീടിനു പുറത്ത്നിൽക്കുമ്പോഴാണ് പ്രതികൾ അടുത്തുള്ള വീടിന്റെ മുകളിലേക്ക് കൂട്ടിക്കൊണ്ടുപോയത്.

ബലാത്സംഗ വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. കുട്ടി വീട്ടിലെത്തിയ ഉടൻ അമ്മയെ വിവരം അറിയിച്ചു. അമ്മ ഉടൻ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും വൈകാതെ പരാതി നൽകുകയുമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 9 year old gangraped in Karnataka
Next Story