കൈകാലുകൾ കെട്ടിയിട്ട നിലയിൽ ഏഴു വയസ്സുകാരന്‍റെ മൃതദേഹം കണ്ടെത്തി
text_fieldsഹത്രാസ്: ഉത്തർപ്രദേശിലെ ഹത്രാസിൽ കൈകാലുകൾ കെട്ടിയ നിലയിൽ ഏഴു വയസ്സുകാരന്‍റെ മൃതദേഹം കണ്ടെത്തി. മെയ് എട്ടിന് കാണാതായ ജീവൻ എന്ന ഭോലയുടേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞു. പിതാവായ രാജ്പാൽ സിങ്ങിന്റെ മില്ലിന് സമീപ്മുള്ള വയലിലേയ്ക്ക് പോയതായിരുന്നു കുട്ടി. കുട്ടിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ പ്രാഥമിക തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് രാവിലെ കൈകാലുകൾ കെട്ടിയിട്ട നിലയിൽ ചെറുപയർ കൃഷിയിടത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയതായി മുർസൻ സ്റ്റേഷൻ ഹൗസ് ഒഫീസർ അറിയിച്ചു.
മൃതദേഹം വളരെയധികം ജീർണിച്ചതിനാൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ ബാക്കി വിവരങ്ങൾ പുറത്തുവിടാനാവു എന്ന് പൊലീസ് വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

