Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഎട്ടുവയസ്സുകാരിയെ...

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 75കാരന് 26 വർഷം തടവ്​

text_fields
bookmark_border
chandran 87
cancel
camera_alt

ചന്ദ്രൻ

Listen to this Article

തൃ​ശൂ​ർ: എ​ട്ടു​വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ 75കാ​ര​ന് 26 വ​ർ​ഷം ക​ഠി​ന ത​ട​വും 1.35 ല​ക്ഷം രൂ​പ പി​ഴ​യും. എ​ള​നാ​ട് സ്വ​ദേ​ശി കി​ഴ​ക്കേ​ക്ക​ലം ച​ന്ദ്ര​നെ​യാ​ണ് തൃ​ശൂ​ർ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി ബി​ന്ദു സു​ധാ​ക​ര​ൻ ശി​ക്ഷി​ച്ച​ത്. പോ​ക്സോ നി​യ​മം ആ​റ്, അ​ഞ്ച് (എം, ​എ​ൽ) വ​കു​പ്പു​ക​ൾ പ്ര​കാ​രം 20 വ​ർ​ഷം ക​ഠി​ന ത​ട​വും ല​ക്ഷം രൂ​പ പി​ഴ​യും ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മം 363 വ​കു​പ്പ്​ പ്ര​കാ​രം അ​ഞ്ചു​വ​ർ​ഷം ക​ഠി​ന ത​ട​വും 25,000 രൂ​പ പി​ഴ​യും ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മം 506 വ​കു​പ്പ്​ പ്ര​കാ​രം ഒ​രു​വ​ർ​ഷം ത​ട​വും പ​തി​നാ​യി​രം രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ. ശി​ക്ഷ കാ​ലാ​വ​ധി ഒ​ന്നി​ച്ച് അ​നു​ഭ​വി​ച്ചാ​ൽ മ​തി. പി​ഴ​യ​ട​ക്കാ​ത്ത പ​ക്ഷം പ​ത്തു​മാ​സം കൂ​ടി ത​ട​വ്​ അ​നു​ഭ​വി​ക്ക​ണം. പി​ഴ​ത്തു​ക ക്രി​മി​ന​ൽ ന​ട​പ​ടി ച​ട്ടം 357 (ഒ​ന്ന്) പ്ര​കാ​രം അ​തി​ജീ​വി​ത​ക്ക് ന​ൽ​കാ​നും കോ​ട​തി വി​ധി​ച്ചു.

2018ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ക​ളി​ക്കാ​ൻ പോ​യി​രു​ന്ന ബാ​ലി​ക​യെ വീ​ട്ടി​ലേ​ക്ക് നി​ർ​ബ​ന്ധി​ച്ച് കൊ​ണ്ടു​പോ​യാ​ണ് പീ​ഡി​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ൻ ഭാ​ഗ​ത്തു​നി​ന്ന് 12 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 15 രേ​ഖ​ക​ളും മൂ​ന്ന് തൊ​ണ്ടി​മു​ത​ലു​ക​ളും ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു. പ​ഴ​യ​ന്നൂ​ർ പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ഇ​ൻ​സ്പെ​ക​ർ സി. ​വി​ജ​യ​കു​മാ​ര​നാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. കെ.​പി. അ​ജ​യ്കു​മാ​ർ ഹാ​ജ​രാ​യി.

യുവാവിനെ കുത്തിക്കൊന്ന കേസ്: പ്രതിക്ക് ജീവപര്യന്തം

ത​ല​ശ്ശേ​രി: മാ​ന​ന്ത​വാ​ടി കാ​ട്ടി​ക്കു​ള​ത്തെ എ​ട​വാ​ട്ട​ൻ നാ​സ​റി​നെ (36) കു​ത്തി​ക്കൊ​ന്ന പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും അ​ര​ല​ക്ഷം രൂ​പ പി​ഴ​യും. പ​യ്യ​ന്നൂ​ർ പി​ലാ​ത്ത​റ താ​ഴ​ത്തെ പു​ര​യി​ൽ ടി.​പി. ശി​വാ​ന​ന്ദ​ൻ എ​ന്ന പ്ര​കാ​ശ​നെ(49)​യാ​ണ് അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ് (ര​ണ്ട്‌) ജ​ഡ്‌​ജി കെ. ​ഷൈ​ൻ ശി​ക്ഷി​ച്ച​ത്. പി​ഴ​സം​ഖ്യ ഈ​ടാ​ക്കി​യാ​ൽ കൊ​ല്ല​പ്പെ​ട്ട നാ​സ​റി​ന്റെ ഭാ​ര്യ​ക്കും മ​ക്ക​ൾ​ക്കും ന​ൽ​ക​ണം. പി​ഴ​യ​ട​ക്കാ​ത്ത​പ​ക്ഷം ഒ​രു വ​ർ​ഷം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

2006 ജ​നു​വ​രി എ​ട്ടി​ന് ഉ​ച്ച​ക്ക് ര​ണ്ട​ര​യോ​ടെ കൊ​ട്ടി​യൂ​ർ ക്ഷേ​ത്ര​ത്തി​ന​ടു​ത്ത റോ​ഡി​ലാ​യി​രു​ന്നു കൊ​ല​പാ​ത​കം. ഇ​റ​ച്ചി​ക്ക​ട ഉ​ട​മ​യാ​ണ് കൊ​ല്ല​പ്പെ​ട്ട നാ​സ​ർ. കൊ​ട്ടി​യൂ​ർ ചു​ങ്ക​ക്കു​ന്നി​ലെ ഇ​റ​ച്ചി​ക്ക​ട​യി​ൽ​നി​ന്ന്‌ മോ​ട്ടോ​ർ ബൈ​ക്കി​ൽ മാ​ന​ന്ത​വാ​ടി​യി​ലേ​ക്ക് പോ​ക​വെ പ്ര​തി ബൈ​ക്ക് ത​ട​ഞ്ഞ് നി​ർ​ത്തി ക​ത്തി​കൊ​ണ്ട് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ്‌ കേ​സ്. ശി​വാ​ന​ന്ദ​ന്റെ ഭാ​ര്യ​യും കൊ​ല്ല​പ്പെ​ട്ട നാ​സ​റും ത​മ്മി​ൽ ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തി​ലാ​യി​രു​ന്നു കൊ​ല​പാ​ത​കം. നാ​സ​റി​ന്റെ ക​ട​യി​ൽ ജോ​ലി ചെ​യ്‌​ത കൊ​യി​ലേ​രി പ​യ്യം​പ​ള്ളി ചീ​രാം​കു​ഴി​യി​ൽ ജോ​ണി​യു​ടെ പ​രാ​തി​യി​ലാ​ണ്‌ കേ​സെ​ടു​ത്ത​ത്‌.

26 സാ​ക്ഷി​ക​ളെ വി​സ്‌​ത​രി​ച്ചു. ജീ​വ​പ​ര്യ​ന്തം ത​ട​വാ​ണ് പ്ര​തി​ക്ക് വി​ധി​ച്ച​തെ​ങ്കി​ലും അ​ഞ്ച​ര വ​ർ​ഷം അ​നു​ഭ​വി​ച്ച ജ​യി​ൽ​വാ​സം ശി​ക്ഷ​യി​ൽ ഇ​ള​വു​ചെ​യ്യാ​മെ​ന്നും കോ​ട​തി വി​ധി​ന്യാ​യ​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡീ​ഷ​ന​ൽ ഡി​സ്ട്രി​ക്റ്റ് ഗ​വ. പ്ലീ​ഡ​ർ കെ.​പി. ബി​നീ​ഷ ഹാ​ജ​രാ​യി.


Show Full Article
TAGS:Rape case Pocso case atrocities against children 
News Summary - 75-year-old jailed for 26 years for raping eight-year-old girl
Next Story