Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപോക്സോ കേസിൽ 71 കാരന്...

പോക്സോ കേസിൽ 71 കാരന് എട്ടുവർഷം കഠിനതടവും 65,000 രൂപ പിഴയും

text_fields
bookmark_border
പോക്സോ കേസിൽ 71 കാരന് എട്ടുവർഷം കഠിനതടവും 65,000 രൂപ പിഴയും
cancel
camera_alt

സുന്ദരേശൻ

പത്തനംതിട്ട: 11 വയസുകാരിയെ നിരന്തരം പീഡിപ്പിച്ച കേസിൽ 71 കാരന് എട്ടുവർഷം കഠിനതടവും 65,000 രൂപ പിഴയും. അടൂർ കരുവാറ്റ പ്ലാവിലത്തറ സ്വദേശി വാഴവിളയിൽ വീട്ടിൽ സുന്ദരേശനാണ് (71) പത്തനംതിട്ട അഡീഷണൽ ജില്ല കോടതി (ഒന്ന് ) ജഡ്ജി ടി. മഞ്ജിത്ത് ശിക്ഷ വിധിച്ചത്. 2025 നവംബർ അഞ്ചിന് കേസെടുത്ത് അടുത്ത ദിവസം തന്നെ ഏനാത്ത് പൊലീസ് പ്രതിയെ പിടികൂടിയിരുന്നു. ജില്ല പോലീസ് മേധാവി ആർ.ആനന്ദ് പ്രത്യേക അന്വേഷണ സംഘത്തെ ഇതിനായി നിയോഗിച്ചിരുന്നു.

ഏനാത്ത് ഇൻസ്പെക്ടർ എസ്.എച്ച്.ഒ അനൂപിന്റെ നേതൃത്വത്തിലെ അന്വേഷണസംഘം അഞ്ചു ദിവസം കൊണ്ടാണ് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സ്മിതാ ജോൺ ഹാജരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsCrime NewsPOCSO Case
News Summary - 71-year-old sentenced to eight years in rigorous imprisonment and fined Rs 65,000 in POCSO case
Next Story