
മകളെ വിവാഹം കഴിച്ചതിന്‍റെ പക; 57കാരനായ കാമുകനെ 70കാരിയായ കാമുകി ചുറ്റികക്ക് അടിച്ചുകൊന്നു
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ മകളെ വിവാഹം കഴിച്ചതിന്‍റെ പേരിൽ 57കാരനായ കാമുകനെ 70കാരി ചുറ്റികകൊണ്ട് തലക്കടിച്ച് കൊന്നു. മുംബൈ വടാലയിലാണ് സംഭവം.
57കാരനായ ബിമൽ ഖന്നയെയാണ് കാമുകി ശാന്തി പാൽ കൊലപ്പെടുത്തിയത്. ബുധനാഴ്ച ശാന്തി പാലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വർഷങ്ങളായി ശാന്തി പാലും ബിമൽ ഖന്നയും ഒരുമിച്ചാണ് താമസം. ദിവസങ്ങൾക്ക് മുമ്പ് 70കാരിയുടെ ആദ്യ വിവാഹത്തിലുണ്ടായ മകളെ ബിമൽ ഖന്ന വിവാഹം കഴിച്ചു. ഇതിനെ തുടർന്നുണ്ടായ പകയാണ് കൊലക്ക് കാരണം.
ചൊവ്വാഴ്ച രാത്രി ശാന്തി പാലും ഖന്നയും തമ്മിൽ വിവാഹത്തെ ചൊല്ലി ബഹളമുണ്ടായിരുന്നു. ഖന്ന തെന്റ മകളുടെ ജീവിതം നശിപ്പിച്ചുവെന്ന് ആരോപിച്ചായിരുന്നു ബഹളം. ബഹളത്തിനിടെ ശാന്തി പാൽ 57കാരന്‍റെ തലക്ക് ചുറ്റികെകാണ്ട് അടിക്കുകയായിരുന്നു. അടിയേറ്റയുടൻ ബിമൽ ഖന്ന ബോധരഹിതനായി. നേരത്തേ, ഇയാൾക്ക് മസ്തിഷ്കാഘാതം വന്നതിനെ തുടർന്ന് ചികിത്സ തേടിയിരുന്നു. പിറ്റേ ദിവസം രാവിലെ ശാന്തിപാൽ ഖന്നയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
കുഴഞ്ഞുവീണതിനെ തുടർന്നാണ് ഖന്നക്ക് പരിേക്കറ്റതെന്ന് 70കാരി ആശുപത്രിയിൽ അറിയിച്ചിരുന്നു. എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ മാരകമായി പരിക്കേറ്റതായി തെളിഞ്ഞു. ഇതോടെ ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിച്ചു. ചോദ്യം ചെയ്യലിനിടെ ശാന്തിപാൽ കുറ്റകൃത്യം സമ്മതിക്കുകയായിരുന്നു.
1984ലെ സിഖ് കലാപത്തിന് പിന്നാലെയാണ് ശാന്തിപാലും ആദ്യ വിവാഹത്തിലെ മകളും പഞ്ചാബിൽനിന്ന് മുംബൈയിലെത്തുന്നത്. തുടർന്ന് ഖന്നയുമായി പരിചയപ്പെട്ടു. ഇയാൾ ശാന്തിക്കും മകൾക്കും അഭയം നൽകി. ശാന്തിക്കും മകൾക്കും മറ്റൊരു മകൾ ജനിക്കുകയും ചെയ്തു. ഇവർ തമ്മിൽ വിവാഹം കഴിച്ചിരുന്നില്ല. ഇതിനുപിന്നാലെയാണ് ശാന്തിപാലിന്‍റെ ആദ്യ വിവാഹത്തിലെ മകളെ ഖന്ന വിവാഹം കഴിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
