സാധനം വാങ്ങാൻ പോയ ആറാം ക്ലാസുകാരിയെ കെട്ടിയിട്ട് പീഡനത്തിനിരയാക്കി; 56കാരനെതിരെ കേസെടുത്ത് പൊലീസ്
text_fieldsന്യൂഡൽഹി: ഡൽഹിയിലെ സദർ ബസാറിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ക്രൂര പീഡനം. സംഭവത്തിൽ 56 കാരനായ മഖ്സൂദ് എന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു. സെപ്റ്റംബർ 16-ന് രാത്രിയാണ് സംഭവം നടന്നത്. സ്റ്റേഷനറി സാധനങ്ങൾ വാങ്ങാനായി രാത്രി 11 മണിയോടെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയ പെൺകുട്ടിയെ സമീപത്തുള്ള ഒരു തയ്യൽക്കടയിലേക്ക് പ്രതി പ്രലോഭിപ്പിച്ച് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് കുട്ടിയുടെ കൈകാലുകൾ ബന്ധിച്ച് പീഡനത്തിനിരയാക്കിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നോർത്ത് ഡിസ്ട്രിക്റ്റ് വനിതാ പോലീസ് സ്റ്റേഷനിൽ ബലാത്സംഗം, പോക്സോ നിയമം, നിയമവിരുദ്ധമായി തടഞ്ഞുവെക്കൽ എന്നീ വകുപ്പുകൾ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയായ മഖ്സൂദിനെ സംഭവം നടന്ന ദിവസം തന്നെ കസ്റ്റഡിയിലെടുക്കുകയും തുടർനടപടികൾക്കായി കോടതിയിൽ ഹാജരാക്കുകയുമായിരുന്നു. കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമങ്ങളിൽ അതീവ ജാഗ്രതയോടെയാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

