Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവാടകവീട്ടിൽ നിന്ന്...

വാടകവീട്ടിൽ നിന്ന് 6390 പാക്കറ്റ് ഹാൻസ് പിടികൂടി

text_fields
bookmark_border
വാടകവീട്ടിൽ നിന്ന് 6390 പാക്കറ്റ് ഹാൻസ് പിടികൂടി
cancel
camera_alt

ഹാ​ൻ​സ് വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച​തി​ന് അ​റ​സ്റ്റി​ലാ​യ അ​ഷ്റ​ഫ് (മ​ധ്യ​ത്തി​ൽ) എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ടൊ​പ്പം 

കൽപറ്റ: മണിയങ്കോട്ടെ വാടകവീട്ടിൽ നിന്ന് വൻ ഹാൻസ് ശേഖരം പിടികൂടി. 6390 പാക്കറ്റ് ഹാൻസാണ് എക്സൈസ് സംഘം പിടികൂടിയത്.

നിരോധിത പുകയില ഉൽപന്നമാണിത്. കമ്പളക്കാട് സ്വദേശി അട്ടശ്ശേരി അഷ്റഫ് (39) ആണ് ഇവ വിൽപനക്കായി സൂക്ഷിച്ചിരുന്നത്. ഇയാൾക്കെതിരെ കോട്ട്പാ ആക്റ്റ് (സിഗരറ്റും മറ്റ് പുകയില ഉൽപ്പന്നങ്ങളും -പരസ്യ നിരോധനവും വ്യാപാര നിയന്ത്രണവും ആക്ട്) പ്രകാരം കേസെടുത്തു. കൽപറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.ഷറഫുദ്ദീന്റെ നേതൃത്വത്തിലായിരുന്നു നടപടികൾ.

പ്രിവന്റീവ് ഓഫീസര്‍ കെ.എം. ലത്തീഫ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സജി പോള്‍, എസ്.എല്‍. പ്രണവ്, അനന്തു മാധവന്‍ എന്നിവരടങ്ങുന്ന സംഘമാണ് വാടക വീട് റെയ്ഡ് ചെയ്തത്. സംഘത്തിലെ മറ്റുള്ളവർക്കായി അന്വേഷണം നടക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:seizedhansWayanad
News Summary - 6390 packets of Hans seized from rented house
Next Story