Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുംബൈയിൽ 61 കിലോ സ്വർണം പിടികൂടി

text_fields
bookmark_border
gold smuggle
cancel
camera_alt

representational image

മുംബൈ: ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ 32 കോടി രൂപ വിലമതിക്കുന്ന 61 കിലോ സ്വർണം പിടിച്ചെടുത്തു. ആദ്യമായാണ് വിമാനത്താവളത്തിൽ ഒരു ദിവസം ഇത്രയേറെ തുകയുടെ സ്വർണം പിടിച്ചെടുക്കുന്നത്. ഇതിനോടനുബന്ധിച്ച് അഞ്ച് പുരുഷന്മാരും രണ്ട് സ്ത്രീകളും ഉൾപ്പെടെ ഏഴുപേരെ അറസ്റ്റ് ചെയ്തു.

യാത്രക്കാർ ധരിച്ചിരുന്ന ബെൽറ്റുകളിൽ നിന്ന് 28.17 കോടി രൂപ വിലമതിക്കുന്ന 53 കിലോ യു.എ.ഇ നിർമിത സ്വർണക്കട്ടികൾ അധികൃതർ കണ്ടെടുത്തു. യാത്രസമയത്ത് ദോഹ വിമാനത്താവളത്തിൽ വെച്ച് സുഡാൻ പൗരനാണ് ബെൽറ്റുകൾ യാത്രക്കാർക്ക് കൈമാറിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നാല് യാത്രക്കാരെയും അറസ്റ്റ് ചെയ്തു. ഇവരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു.

ദുബായിൽ നിന്നെത്തിയ മൂന്ന് യാത്രക്കാരിൽ നിന്ന് 3.88 കോടി രൂപ വിലമതിക്കുന്ന എട്ട് കിലോ സ്വർണം കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. രണ്ട് സ്ത്രീകളുൾപ്പെടെ മൂവരും മെഴുക് രൂപത്തിൽ സ്വർണം കടത്തുകയായിരുന്നു. യാത്രക്കാർ ധരിച്ചിരുന്ന ജീൻസിന്റെ അരക്കെട്ടിൽ തന്ത്രപരമായി ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു സ്വർണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 61 kg gold seized in Mumbai
Next Story