തമിഴ്‌നാട്ടില്‍ പനിക്ക് കുത്തിവെപ്പെടുത്ത ആറു വയസുകാരൻ മരിച്ച സംഭവം; വ്യാജ ഡോക്ടര്‍ അറസ്റ്റില്‍
text_fieldsചെന്നൈ: പനിക്ക് കുത്തിവെപ്പെടുത്തതിനെ തുടർന്ന് ആറു വയസുകാരന്‍ മരിച്ചു. തമിഴ്‌നാട്ടിലെ വിരുദനഗര്‍ ജില്ലയില്‍ രാജപാളയം സ്വദേശി കവി ദേവനാഥനാണ് മരിച്ചത്. കുത്തിവെപ്പ് എടുത്ത സ്വകാര്യ ക്ലിനിക്കിലെ വനിതാ ഡോക്ടറായ കാതറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് നടത്തിയ പരിശോധനയിൽ ഇവര്‍ വ്യാജ ഡോക്ടറാണെന്ന് കണ്ടെത്തുകയായിരുന്നു.
കുട്ടിയുടെ അച്ഛൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസും ആരോഗ്യവകുപ്പും അന്വേഷണം നടത്തിയത്. അന്വേഷണത്തിൽ കുത്തിവെപ്പിനെ തുടർന്നുണ്ടായ അണുബാധയാണ് കുട്ടിയുടെ മരണ കാരണമെന്ന് പൊലീസ് പറഞ്ഞു.
തുടർന്ന് ക്ലിനിക്കില്‍ നടത്തിയ പരിശോധനയിലാണ് കാതറിൻ വ്യാജ ഡോക്ടറാണെന്ന് പൊലീസ് കണ്ടെത്തിയത്.
നവംബര്‍ നാലിനാണ് പനി ബാധിച്ച് കുട്ടിയെ ക്ലിനിക്കിലെത്തിച്ചത്. കുത്തിവെപ്പെടുത്ത് വീട്ടില്‍ മടങ്ങിയെത്തിയതിന് ശേഷം കുട്ടിക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും കാലില്‍ നീരും കഠിനമായ വേദനയും അനുഭവപ്പെട്ടു. ഇതോടെ പിതാവ് കുട്ടിയെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുനെന്ന് പൊലീസ് പറഞ്ഞു. ഇവിടെനിന്ന് പാരസെറ്റമോള്‍ കുത്തിവെപ്പെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ കുട്ടിയെ രാജപാളയം സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

