Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightആഭിചാരം...

ആഭിചാരം നടത്തിയെന്നാരോപിച്ച്​ സ്​ത്രീയെ തീകൊളുത്തി; അയൽവാസികളായ ആറു പേർ പിടിയിൽ

text_fields
bookmark_border
burnt death
cancel
camera_alt

representational image

ആഭിചാരക്രിയകൾ നടത്തിയെന്ന്​ ആരോപിച്ച്​ 60 കാരിയെ അയൽവാസികൾ തീകൊളുത്തി. നാട്ടുകാർ അറിയിച്ചതനുസരിച്ച്​ കുതിച്ചെത്തിയ പൊലീസാണ്​ സ്​ത്രീയുടെ ജീവൻ രക്ഷിച്ചത്​. 40 ശതമാനം പൊള്ളലേറ്റ്​ അവർ ചികിത്സയിലാണ്​.

ജാര്‍ഖണ്ഡിലെ സിംഡേഗ ജില്ലയിലെ ദീപടോലി ഗ്രാമത്തിലായിരുന്നു സംഭവം. സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

60കാരിയായ ജാരിയൊ ദേവിയെയാണ് ഒരു സംഘമാളുകള്‍ ചേര്‍ന്ന് ആക്രമിച്ച ശേഷം തീകൊളുത്തിയത്. അയൽവാസിയായ ​േഫ്ലാറൻസി​െൻറ ഭാര്യയുടെ മരണശേഷമുള്ള പരിപാടിയിൽ പ​െങ്കടുക്കുകയായിരുന്നു ജാരിയൊ ദേവി.

ചടങ്ങിനിടെ, ജാരിയൊ ദേവിയുടെ ആഭിചാരക്രിയകൾ കാരണമാണ്​ ത​െൻറ ഭാര്യ മരിച്ചതെന്ന്​ ​േഫ്ലാറൻസ്​ ആരോപിക്കുകയായിരുന്നു. തുടർന്ന്​ അവരെ മർദിക്കാൻ തുടങ്ങി. മറ്റു അഞ്ച്​ ആളുകൾ കൂടി അയോളോടൊപ്പം കൂടി. പിന്നീട്​ മണ്ണെണ്ണ ഒഴിച്ച്​ തീകൊളുത്തുകയായിരുന്നു​വെന്ന്​ പൊലീസ്​ പറഞ്ഞു.

മറ്റു നാട്ടുകാർ അറിയിച്ചതനുസരിച്ച്​ പൊലീസ്​ കുതിച്ചെത്തിയാണ്​ ജാരിയൊ ദേവിയെ രക്ഷിച്ചത്​. അപ്പോഴേക്കും 40 ശതമാനം പൊള്ളലേറ്റിരുന്നു.

​േഫ്ലാറന്‍സ് ഉള്‍പ്പെടെയുള്ള ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Neighbourwitchcraft
News Summary - 6 held for trying to burn woman on witchcraft charge
Next Story