Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമത്സ്യത്തൊഴിലാളി...

മത്സ്യത്തൊഴിലാളി സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന കേസ്: ആറുപേർ പിടിയിൽ

text_fields
bookmark_border
gang rape, custody
cancel
Listen to this Article

ചെന്നൈ: തമിഴ്‌നാട്ടിലെ രാമേശ്വരത്ത് മത്സ്യത്തൊഴിലാളിയായ 45കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന കേസിൽ ആറുപേർ പിടിയിൽ. പ്രതികൾ ഒഡിഷ സ്വദേശികളാണെന്നും രാമേശ്വരത്തെ ചെമ്മീൻ ഫാമിൽ ജോലി ചെയ്യുന്നവരാണെന്നും പൊലീസ് പറഞ്ഞു. കടൽപ്പായൽ വിറ്റ് ഉപജീവനം നടത്തിയിരുന്ന സ്ത്രീയെ സംഘം ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. സ്ത്രീയെ കാണാതായതിനെ തുടർന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും തെളിവുകൾ പൂർണമായാൽ അറസ്റ്റ് സ്ഥിരീകരിക്കുമെന്നും രാമനാഥപുരം പൊലീസ് സൂപ്രണ്ട് ഇ. കാർത്തിക് പറഞ്ഞു. ഒരു പകൽ മുഴുവൻ തുറസ്സായ സ്ഥലത്ത് കിടന്നതിനാൽ സ്ത്രീയുടെ ശരീരത്തിൽ സൂര്യതാപം ഏറ്റിട്ടുണ്ടുണ്ടെന്നും പ്രതികൾ തമിഴോ ഹിന്ദിയോ സംസാരിക്കാത്തതിനാൽ അന്വേഷണത്തിന് സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil NaduFisherwoman's Gang-Rape
News Summary - 6 Detained For Tamil Nadu Fisherwoman's Gang-Rape
Next Story