മാടക്കടയിൽ മോഷണം നടത്തിയയാൾ അറസ്റ്റിൽ
text_fieldsഅനീഷ്
തിരുവല്ല: മാടക്കട കുത്തിത്തുറന്ന് മോഷണം നടത്തിയ കാവുംഭാഗം സ്വദേശി പൊലീസിെൻറ പിടിയിലായി. കാവുംഭാഗം പരുത്തിക്കപ്പടി പാലത്തിങ്കൽ പറമ്പിൽ വീട്ടിൽ അനീഷ് (52) ആണ് പിടിയിലായത്.
തിരുവല്ല - കാവുംഭാഗം റോഡിൽ കച്ചേരിപ്പടിയിലുള്ള കടയിലാണ് മോഷണം നടത്തിയത്. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെ ആയിരുന്നു സംഭവം. ആയിരത്തോളം രൂപയും മൂവായിരത്തോളം രൂപ വിലമതിക്കുന്ന സിഗരറ്റ് അടക്കമുള്ള സാധനങ്ങളുമാണ് മോഷണംപോയത്. സമീപത്തെ ബാങ്കിെൻറ സി.സി ടി.വിയിൽ പതിഞ്ഞ മോഷ്ടാവിെൻറ ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിരവധി മോഷണക്കേസുകളിൽ പ്രതിയായ അനീഷിനെ ചൊവ്വാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.