Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightലോൺ ആപ് തട്ടിപ്പ്:...

ലോൺ ആപ് തട്ടിപ്പ്: ചൈനയിലേക്ക് കടത്തിയത് 500 കോടി; 22 പേർ അറസ്റ്റിൽ

text_fields
bookmark_border
ലോൺ ആപ് തട്ടിപ്പ്: ചൈനയിലേക്ക് കടത്തിയത് 500 കോടി; 22 പേർ അറസ്റ്റിൽ
cancel

ഇ​ൻ​സ്റ്റ​ന്റ് ലോ​ണി​ന്‍റെ പേ​രി​ൽ അ​മി​ത പ​ലി​ശ ഈ​ടാ​ക്കു​ന്ന​താ​യും തി​രി​ച്ച​ട​ച്ച​തി​നു​ശേ​ഷ​ം ന​ഗ്ന​ചി​ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് പ​ണം ത​ട്ടു​ന്ന​താ​യും പരാതിയുണ്ടായിരുന്നു

ന്യൂ​ഡ​ൽ​ഹി: വി​വി​ധ അ​തി​വേ​ഗ വാ​യ്പ ആ​പ്പു​ക​ളി​ലൂ​ടെ ഇ​ന്ത്യ​യി​ൽ​നി​ന്ന് 500 കോ​ടി രൂ​പ ചൈ​ന​യി​ലേ​ക്ക് ക​ട​ത്തി​യ​താ​യി ഡ​ൽ​ഹി പൊ​ലീ​സി​ലെ ഇ​ന്റ​ലി​ജ​ൻ​സ് ഫ്യൂ​ഷ​ൻ ആ​ൻ​ഡ് സ്ട്രാ​റ്റ​ജി​ക് ഓ​പ​റേ​ഷ​ൻ​സ് (ഐ.​എ​ഫ്.​എ​സ്.​ഒ) വി​ഭാ​ഗം ക​ണ്ടെ​ത്തി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​മാ​സ​ത്തി​നി​ടെ 22 ഇ​ന്ത്യ​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യും ഐ.​എ​ഫ്.​എ​സ്.​ഒ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​പ്പു​ക​ളി​ലൂ​ടെ പ​ണം​ത​ട്ടു​ന്ന ചൈ​ന​ക്കാ​ർ​ക്കു​വേ​ണ്ടി ഇ​ന്ത്യ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​ൻ​സ്റ്റ​ന്റ് ലോ​ണി​ന്‍റെ പേ​രി​ൽ അ​മി​ത പ​ലി​ശ ഈ​ടാ​ക്കു​ന്ന​താ​യും ലോ​ൺ തി​രി​ച്ച​ട​ച്ച​തി​നു​ശേ​ഷ​വും മോ​ർ​ഫ് ചെ​യ്ത ന​ഗ്ന​ചി​ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടു​ന്ന​താ​യും കാ​ണി​ച്ച് നൂ​റു​ക​ണ​ക്കി​ന് പ​രാ​തി ല​ഭി​ച്ച​താ​യി ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മീ​ഷ​ണ​ർ കെ.​പി.​എ​സ്. മ​ൽ​ഹോ​ത്ര അ​റി​യി​ച്ചു. നൂ​റി​ല​ധി​കം ആ​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഇ​ത്ത​ര​ത്തി​ൽ പ​ണം ത​ട്ടു​ന്ന​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. എ​ല്ലാ ആ​പ്പു​ക​ളും വ്യാ​ജ പേ​രു​ക​ളി​ലാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളെ സ​മീ​പി​ക്കു​ന്ന​ത്. ആ​പ് ഇ​ൻ​സ്റ്റാ​ൾ ചെ​യ്യു​ന്ന​തോ​ടെ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ടെ​ല​ഫോ​ൺ കോ​ൺ​ടാ​ക്ട്, ചാ​റ്റ്, മെ​സേ​ജ്, ചി​ത്ര​ങ്ങ​ൾ എ​ന്നി​വ ചൈ​നീ​സ് സെ​ർ​വ​റു​ക​ളി​ലേ​ക്ക് അ​പ്​േ​ലാ​ഡ് ചെ​യ്യ​പ്പെ​ടും. ലോ​ൺ അ​പേ​ക്ഷ​ക​ൾ ഗൂ​ഗ്ൾ​പേ​യു​മാ​യും മ​റ്റ് വെ​ബ്സൈ​റ്റു​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കും. ലോ​ൺ ഡൗ​ൺ​ലോ​ഡ് ചെ​യ്യു​ന്ന​തോ​ടെ ഉ​പ​ഭോ​ക്താ​വി​ന്‍റെ വി​വ​ര​ങ്ങ​ളെ​ല്ലാം ചൈ​നീ​സ് സെ​ർ​വ​റി​ൽ എ​ത്തും. ഈ ​വി​വ​ര​ങ്ങ​ൾ മ​റ്റ് പ​ല സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ​ക്കും കൈ​മാ​റും. വി​വി​ധ ഫോ​ണു​ക​ളി​ൽ​നി​ന്ന് മാ​റി​മാ​റി വി​ളി​ച്ചാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​ത്.

ലോ​ൺ അ​ട​വാ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ​നി​ന്ന് ത​ട്ടു​ന്ന പ​ണം ഹ​വാ​ല​യാ​യും ക്രി​പ്റ്റോ ക​റ​ൻ​സി​യാ​യു​മാ​ണ് ചൈ​ന​യി​ലേ​ക്ക് ക​ട​ത്തു​ന്ന​ത്. 5000 മു​ത​ൽ 10,000 രൂ​പ വ​രെ ലോ​ൺ എ​ടു​ക്കു​ന്ന​വ​ർ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ തി​രി​ച്ച​ട​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​വു​ക​യാ​ണെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fraudulence
News Summary - 500 crore bagged by fraudulence with loan app
Next Story