Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപ്രകൃതി വിരുദ്ധപീഡനം:...

പ്രകൃതി വിരുദ്ധപീഡനം: 50കാരൻ പോക്സോ കേസിൽ അറസ്റ്റിൽ

text_fields
bookmark_border
പ്രകൃതി വിരുദ്ധപീഡനം: 50കാരൻ പോക്സോ കേസിൽ അറസ്റ്റിൽ
cancel
camera_alt

അറസ്റ്റിലായ മുഹമ്മദ് ബഷീർ

പട്ടാമ്പി: കുലുക്കല്ലൂർ നാട്യമംഗലത്ത് 10 വയസുകാരനെ പ്രകൃതി വിരുദ്ധ ലൈഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ 50കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. നാട്യമംഗലം പറമ്മൽപടി പാടുവംപാടതൊടിയിൽ താമസിക്കുന്ന പുല്ലാനിക്കാട്ടിൽ മുഹമ്മദ് ബഷീർ (50)നെയാണ് കൊപ്പം പൊലീസ് പോക്സോ കേസിൽ ശനിയാഴ്ച വൈകീട്ട് അറസ്റ്റ് ചെയ്തത്.

നാട്യമംഗലത്ത് ബാർബർഷോപ്പ് നടത്തുന്ന മുഹമ്മദ് ബഷീർ മുടിവെട്ടിതരാമെന്ന് പറഞ്ഞ് ശനിയാഴ്ച രാവിലെ 11 മണിയോടെ കുട്ടിയെ ബാർബർ ഷോപ്പിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് പ്രകൃതി വിരുദ്ധ ലൈഗിംകാതിക്രമം നടത്തിയെന്ന വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ശനിയാഴ്ച വൈകുന്നേരമായിരുന്നു അറസ്റ്റ്. പട്ടാമ്പി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
TAGS:Arrest Pocso case 
News Summary - 50-year-old arrested in Pocso case
Next Story