ബസ് യാത്രികരിൽനിന്ന് 50 ലക്ഷം രൂപ പിടികൂടി; തുണിസഞ്ചിയില്‍ പൊതിഞ്ഞ് അരയിലും വയറിലുമായി ഒളിപ്പിച്ച നിലയിലാണ് പണം കണ്ടെടുത്തത്
text_fieldsപെരിന്തല്‍മണ്ണ: തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസിലെ യാത്രക്കാരായ മൂന്നുപേരില്‍നിന്ന് 50 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തു. വെട്ടത്തൂര്‍ സ്വദേശികളായ സ്രാമ്പിക്കല്‍ മുഹമ്മദ് അലി (47), പഴന്തറ മുജീബ് റഹ്മാന് (41), വേങ്ങൂര്‍ കളത്തുംപടി തന്‍സീം (24) എന്നിവരാണ് പിടിയിലായത്.
തുണിസഞ്ചിയില്‍ പൊതിഞ്ഞ് അരയിലും വയറിലുമായി ഒളിപ്പിച്ച് കൊണ്ടുവന്ന നിലയിലാണ് പണം കണ്ടെടുത്തത്. ജനുവരിയില്‍ കുറ്റിപ്പുറത്തുനിന്ന് 67.5 ലക്ഷം രൂപയുമായി മുഹമ്മദ് അലി നേരത്തേയും പിടിയിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത പണം പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി. സേലത്തുനിന്ന് പെരിന്തല്‍മണ്ണയിലേക്ക് വരികയായിരുന്നു ബസ്. പെരിന്തല്‍മണ്ണ ഇന്‍സ്പെക്ടര്‍ സി. അലവിയുടെയും എസ്.ഐ. യാസിറിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പണം കണ്ടെടുത്തത്.

