
വീണ്ടും നരബലി; അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ മന്ത്രവാദി അറസ്റ്റിൽ
text_fieldsഗുവാഹത്തി: അസമിലെ ചരൈദോ ജില്ലയിൽ അഞ്ചുവയസുകാരിയുടെ നരബലി നടത്തിയ മന്ത്രവാദി അറസ്റ്റിൽ. തിങ്കളാഴ്ച തേയില തോട്ടത്തിലെ വീട്ടിൽ ഉറങ്ങി കിടന്നിരുന്ന പെൺകുട്ടിയെ അജ്ഞാതരെത്തി തട്ടിക്കൊണ്ടുപോകുകയായിരുന്നു.
അഞ്ചുമക്കളിൽ ഏറ്റവും ഇളയാളാണ് പെൺകുട്ടി. കുട്ടിയെ കാണാതായതോടെ ഏറ്റവും മൂത്ത സഹോദരി ചൊവ്വാഴ്ച െപാലീസ് പരാതി നൽകി. അന്ന് രാത്രി പെൺകുട്ടിയുടെ മൃതദേഹം സിങ്ലു നദിയിൽനിന്ന് ലഭിക്കുകയായിരുന്നു. നദീതീരത്ത് ചുവന്ന പട്ടും പൂജക്കായി ചാരവും പൂജക്കായി ഉപയോഗിച്ച മറ്റു വസ്തുക്കളും കണ്ടെത്തി. പെൺകുട്ടിയെ നരബലി നൽകിയതാണെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ മന്ത്രവാദിയെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ പെൺകുട്ടിയുടെ പിതാവ് അടക്കം പത്തുപേരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
പ്രദേശത്ത് ഇതിനുമുമ്പും നരബലയി അരങ്ങേറിയിരുന്നു. 2016ൽ നാലുവയസുകാരിയെ ഇത്തരത്തിൽ കൊലപ്പെടുത്തിയിരുന്നു. ദിവസങ്ങൾക്ക് ശേഷമാണ് പെൺകുട്ടിയുടെ മൃതദേഹം ലഭിച്ചത്.