Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എസിൽ അഞ്ചു വയസ്സുകാരന്‍റെ കുത്തേറ്റ് ഇരട്ട സഹോദരൻ മരിച്ചു

text_fields
bookmark_border
യു.എസിൽ അഞ്ചു വയസ്സുകാരന്‍റെ കുത്തേറ്റ് ഇരട്ട സഹോദരൻ മരിച്ചു
cancel

കാലിഫോര്‍ണിയ: അഞ്ച് വയസ്സുകാരായ ഇരട്ട സഹോദരന്മാര്‍ തമ്മിലുണ്ടായ വഴക്കിനിടെ ഒരാളുടെ കുത്തേറ്റ് മറ്റെയാൾ കൊല്ലപ്പെട്ടു. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് സംഭവം.

ടക്കര്‍ റോഡിലെ 200 ാം ബ്ലോക്കില്‍ നവംബര്‍ 15ന് വൈകുന്നേരമാണ് സംഭവം നടന്നത്. ഇരട്ടകള്‍ തമ്മിലുണ്ടായ വഴക്കിനിടെ ഒരാള്‍ അടുക്കളയിലുണ്ടായിരുന്ന ചെറിയ കത്തി ഉപയോഗിച്ച് മറ്റേയാളെ കുത്തുകയായിരുന്നു. പരിക്കേറ്റ കുട്ടി ആശുപത്രിയിൽ വച്ചാണ് മരിച്ചത്.

സഹോദരങ്ങള്‍ തമ്മില്‍ പൊതുവെയുണ്ടാവുന്ന വഴക്കാണ് ഇരുവര്‍ക്കുമിടയില്‍ നടന്നതെന്നും അതിനിടെയാണ് ഈ സംഭവമെന്നും പൊലീസ് അറിയിച്ചു. ഇതിലൂടെ മറ്റേയാളുടെ ജീവന്‍ അപായത്തിലാകുമെന്ന് കുട്ടിക്ക് അറിയുമായിരുന്നില്ല. അതിനാല്‍ കേസെടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

കുറ്റകൃത്യമാണെന്ന് അറിയാതെയാണ് പ്രവൃത്തിയെങ്കിൽ 14 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കെതിരെ കുറ്റം ചുമത്തരുതെന്ന 26 ാം പീനല്‍ കോഡ് അധികൃതര്‍ ഉദ്ധരിച്ചു. സംഭവത്തില്‍ കുടുംബത്തിന്‍റെ ഭാഗത്ത് വീഴ്ചയോ അശ്രദ്ധയോ ഉണ്ടായതായും അന്വേഷണത്തില്‍ കണ്ടെത്തിയില്ല.

കുടുംബത്തിന്‍റെ സ്വകാര്യത മാനിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 5-Year-Old Boy In US Stabs Twin Brother To Death With Kitchen Knife: Cops
Next Story