അസമിൽ അഞ്ച് ട്രക്ക് ഡ്രൈവർമാരെ തീവ്രവാദികൾ കൊലപ്പെടുത്തി; വാഹനങ്ങൾ കത്തിച്ചു
text_fieldsദിഫു: അസമിലെ ദിമാ ഹസാവോ ജില്ലയിൽ കൽക്കരി കടത്തുകയായിരുന്ന അഞ്ച് ട്രക്ക് ഡ്രൈവർമാരെ തീവ്രവാദികൾ കൊലപ്പെടുത്തുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്തു. 'ദിമാസ നാഷനൽ ലിബറേഷൻ ആർമി'യിലെ തീവ്രവാദികളെന്ന് സംശയിക്കുന്ന സംഘം വ്യാഴാഴ്ച രാത്രി ദിയുൻമുഖ് പൊലീസ് സ്റ്റേഷനിൽനിന്നും അഞ്ച് കിലോമീറ്റർ അകലെയുള്ള റേഞ്ചർബീൽ പ്രദേശത്ത് നിരത്തിയിട്ടിരുന്ന ട്രക്കുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
രണ്ട് ട്രക്ക് ഡ്രൈവർമാർ വെടിയേറ്റും മൂന്ന് പേർ തീവ്രവാദികൾ വാഹനങ്ങൾ കത്തിച്ചപ്പോൾ പൊള്ളലേറ്റും മരിച്ചു. തീവ്രവാദികളെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും പ്രദേശത്ത് സുരക്ഷ ശക്തമാക്കിയതായും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

