Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശ്രീകാര്യം കൊലപാതകം: ഉമറിന്റെ പെൺസുഹൃത്ത് അറസ്റ്റിൽ; കേസിൽ പിടിയിലായവരുടെ എണ്ണം നാലായി

text_fields
bookmark_border
ശ്രീകാര്യം കൊലപാതകം: ഉമറിന്റെ പെൺസുഹൃത്ത് അറസ്റ്റിൽ; കേസിൽ പിടിയിലായവരുടെ എണ്ണം നാലായി
cancel

തിരുവനന്തപുരം: ശ്രീകാര്യത്ത് 17 വയസുകാരനായ അഭിരാം കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി ഉമറിന്റെ പെൺസുഹൃത്ത് അറസ്റ്റിൽ. ഐശ്വര്യയാണ് പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രിയോടെ കസ്റ്റഡിയിലെടുത്ത ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുകയായിരുന്നു.

അഭിരാമിന്റെ കൊലപാതകത്തെക്കുറിച്ച് ഐശ്വര്യക്ക് കൃത്യമായ അറിവുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കൂടാതെ, കൊലപാതകത്തിന് ശേഷം തെളിവുകൾ നശിപ്പിക്കുന്നതിലും ഇവർ കൂട്ടുനിന്നതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

ഈ അറപ്പോടെ കേസിൽ ആകെ പിടിയിലായവരുടെ എണ്ണം നാലായി ഉയർന്നു.

കേ​സി​ൽ നേരത്തെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യും വി​ദ്യാ​ർ​ഥി​നി​യും ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​രെ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തിരുന്നു.

കേ​സി​ലെ ഒ​ന്നാം​പ്ര​തി​യാ​യ 17 കാ​ര​ൻ, കാ​പ്പ കേ​സി​ൽ​ അ​ടു​ത്തി​ടെ ജ​യി​ൽ മോ​ചി​ത​നാ​യ ര​ണ്ടാം​പ്ര​തി ശ്രീ​കാ​ര്യം ക​ല്ല​മ്പ​ള്ളി പു​തു​വ​ൽ പു​ത്ത​ൻ വീ​ട്ടി​ൽ എ​സ്. ഉ​മ​ർ മു​ഫ്താ​ർ (21), മൂ​ന്നാം പ്ര​തി​യും വി​ദ്യാ​ർ​ഥി​നി​യു​മാ​യ ശ്രീ​വ​രാ​ഹം മ​ണ​ക്കാ​ട് സ്വ​ദേ​ശി ആ​ന​ന്ദ (18) എ​ന്നി​വ​രാ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്.

ഈ​മാ​സം ഒ​ന്നി​ന്​ വൈ​കു​ന്നേ​ര​മാ​ണ്​ സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യ അ​ഭി​രാ​മി​നെ കാ​ണാ​താ​യ​ത്. പി​റ്റേ​ദി​വ​സം വൈ​കു​ന്നേ​രം പാ​ങ്ങ​പ്പാ​റ​യി​ൽ ചാ​ക്കി​ൽ​കെ​ട്ടി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

പാ​ങ്ങ​പ്പാ​റ​യി​ൽ 17 കാ​ര​നാ​യ അ​ഭി​രാ​മി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക്​ ന​യി​ച്ച​ത്​ 17 കാ​ര​നാ​യ ഒ​ന്നാം പ്ര​തി​യും മു​ൻ കാ​മു​കി​യും ത​മ്മി​ലെ ത​ർ​ക്കം. അ​ഭി​രാ​മി​ലൂ​ടെ ത​ന്‍റെ മു​ൻ കാ​മു​കി​യു​ടെ കാ​മു​ക​നെ വി​ളി​ച്ചു​വ​രു​ത്തി കൊ​ല്ലാ​നാ​യി​രു​ന്നു പി​ടി​യി​ലാ​യ 17 കാ​ര​ൻ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്.

അ​ഭി​രാ​മി​ന്റെ​ സു​ഹൃ​ത്താ​ണ് ഇ​യാ​ൾ. അ​ന​ന്ത​യെ ഉ​പ​യോ​ഗി​ച്ച്​ അ​ഭി​രാ​മി​നെ കൊ​ല ന​ട​ത്തി​യ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തേ​ക്ക്​ വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ അ​ഭി​രാ​മി​നോ​ട്​ സു​ഹൃ​ത്തി​നെ വി​ളി​ച്ചു​വ​രു​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ ഇ​ത്​ ത​ർ​ക്ക​ത്തി​ന്​ കാ​ര​ണ​മാ​യി. അ​തി​നി​ട​യി​ൽ അ​ഭി​രാ​മി​നെ ച​വി​ട്ടി വീ​ഴ്ത്തി ക​ല്ലു​കൊ​ണ്ട്​ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടാം​പ്ര​തി ഉ​മ​റും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. ഒ​രാ​ൾ ക​ഴു​ത്തി​ൽ കു​ത്തി​പ്പി​ടി​ച്ചും മ​റ്റൊ​രാ​ൾ ബെ​ൽ​റ്റ്​ കൊ​ണ്ട്​ ക​ഴു​ത്ത്​ മു​റു​ക്കി​യും കൊ​ല​പാ​ത​കം ന​ട​ത്തു​ക​യാ​യി​രു​ന്നു.തു​ട​ർ​ന്ന്​ ഇ​രു​വ​രും ചേ​ർ​ന്ന്​ അ​ഭി​രാ​മി​ന്‍റെ മൃ​ത​ദേ​ഹം ചാ​ക്കി​ലാ​ക്കി ക​രി​യി​ല​ക​ൾ കൊ​ണ്ട്​ മൂ​ടി ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത്​ ഉ​പേ​ക്ഷി​ച്ചു. തു​ട​ർ​ന്ന്​ ഒ​ന്നും സം​ഭ​വി​ക്കാ​ത്ത​ത്​ പോ​ലെ വീ​ടു​ക​ളി​ലേ​ക്ക്​ മ​ട​ങ്ങി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 4th arrest in Sreekaryam murder case
Next Story