മകളുമായുള്ള ബന്ധം എതിർത്തു; താനെയിൽ പെരുന്നാൾ ദിനത്തിൽ 46കാരനെ മൂന്നംഗസംഘം മർദിച്ചു കൊന്നു
text_fieldsതാനെ: മഹാരാഷ്ട്രയിൽ 46കാരനെ മൂന്നംഗസംഘം ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി. അക്രമിസംഘത്തിൽ പെട്ട ഒരാളുമായി കൊല്ലപ്പെട്ട സാകിർ മിയയുടെ മകൾ പ്രണയത്തിലായിരുന്നു. ബന്ധം എതിർത്തതിന്റെ പ്രതികാരമായാണ് സാകിർ മിയയെ കൊലപ്പെടുത്തിയത്. തനെയിലെ തിത്‍വാലയിൽ ജൂൺ 17ന് പെരുന്നാൾ ദിനത്തിലാണ് സംഭവം.
സാകിർ മിർസ കുടുംബത്തോടൊപ്പം പെരുന്നാൾ ആഘോഷിക്കവെയാണ് രാവിലെ 11.30ഓടെ മൂന്നംഗ സംഘം ഇവർ താമസിച്ചിരുന്ന അപാർട്മെന്റിലെത്തിയത്. സാകിറിനെ മോശം വാക്കുകളാൽ അധിക്ഷേപിച്ച അക്രമിസംഘം മൂർച്ചയേറിയ ആയുധങ്ങളും വടികളും ഉപയോഗിച്ച് മർദിക്കാനും തുടങ്ങി. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ മിർസ കൊല്ലപ്പെടുകയായിരന്നു.
മഹാരാഷ്ട്രയിൽ ഒരാഴ്ചക്കിടെ രണ്ടാംതവണയാണ് ഇത്തരത്തിലുള്ള അക്രമം റിപ്പോർട്ട് ചെയ്യുന്നത്. ചൊവ്വാഴ്ച രാവിലെ ചിഞ്ച്പാഡയിൽ യുവതിയെ സുഹൃത്ത് സ്പാനർ ഉപയോഗിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് അക്രമിയെ തിരിച്ചറിഞ്ഞത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

