Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right4.50 ലക്ഷത്തി​ന്റെ...

4.50 ലക്ഷത്തി​ന്റെ കള്ളനോട്ട്​ പിടികൂടി; രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
pocso case
cancel

ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ൽ 4.50 ല​ക്ഷ​ത്തി​​ന്റെ ക​ള്ള​നോ​ട്ട്​ പൊ​ലീ​സ്​ പി​ടി​കൂ​ടി. ര​ണ്ടു​​പേ​രെ അ​റ​സ്റ്റ്​ ​ചെ​യ്തു. 500 രൂ​പ​യു​ടെ വ്യാ​ജ നോ​ട്ടു​കെ​ട്ടു​ക​ളാ​ണ്​ പി​ടി​കൂ​ടി​യ​ത്. പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ പൊ​ലീ​സ്​ ത​ന്ത്ര​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ലാ​ണ്​ ക​ള്ള​നോ​ട്ടു​ക​ൾ പി​ടി​കൂ​ടി​യ​തെ​ന്ന്​ പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ എ​ൻ. ശ​ശി​കു​മാ​ർ പ​റ​ഞ്ഞു.

സ്കൂ​ട്ട​റി​ൽ വ​രു​ക​യാ​യി​രു​ന്ന ഇ​രു​വ​രും പൊ​ലീ​സി​നെ ക​ണ്ട​തോ​ടെ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു. തു​ട​ർ​ന്ന്​ ന​ജ്​​മു​ദ്ദീ​ൻ എ​ന്ന നി​സാ​മി​നെ(32) ബി.​സി റോ​ഡി​ൽ​നി​ന്നും റ​ജീം എ​ന്ന റാ​ഫി​യെ (31) ജെ​പ്പു​വി​ൽ നി​ന്നു​മാ​ണ്​ പി​ടി​കൂ​ടി​യ​ത്. ബം​ഗ​ളൂ​രു​വി​ൽ​നി​ന്നു​ള്ള ഡാ​നി​യേ​ൽ എ​ന്ന​യാ​ളി​ൽ നി​ന്നാ​ണ്​ ക​ള്ള​നോ​ട്ടു​ക​ൾ വാ​ങ്ങി​യ​തെ​ന്ന്​ ഇ​രു​വ​രും ചോ​ദ്യം​ചെ​യ്യ​ലി​ൽ പ​റ​ഞ്ഞു.

ഡാ​നി​യേ​ലി​നെ മ​റ്റൊ​രു കേ​സി​ൽ ഇ​തി​ന​കം പൊ​ലീ​സ്​ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. ക​ള്ള​നോ​ട്ടു​ക​ൾ കോ​യ​മ്പ​ത്തൂ​രി​ൽ അ​ച്ച​ടി​ച്ച​താ​ണ്. വാ​യ്​​പ തി​രി​ച്ച​ട​ക്കാ​നാ​യു​ള്ള ആ​വ​ശ്യ​ത്തി​നാ​യാ​ണ്​ ത​ങ്ങ​ൾ ക​ള്ള​നോ​ട്ടു​ക​ൾ​ക്കാ​യി ഡാ​നി​യേ​ലി​നെ സ​മീ​പി​ച്ച​തെ​ന്ന്​ ഇ​രു​വ​രും പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ പൊ​ലീ​സ്​ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:counterfeit currency
News Summary - 4.50 lakh counterfeit currency seized; Two people were arrested
Next Story