Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയു​വ​തി​യി​ൽ​നി​ന്ന്...

യു​വ​തി​യി​ൽ​നി​ന്ന് 45 ല​ക്ഷം ക​വ​ർ​ന്ന കേ​സ്: ഒ​രാ​ൾകൂ​ടി അ​റ​സ്റ്റി​ൽ

text_fields
bookmark_border
Karthi Rajagopal
cancel
camera_alt

കാ​ർ​ത്തി

രാ​ജ​ഗോ​പാ​ൽ

പാ​ല​ക്കാ​ട്: യു​വ​തി​യി​ൽ​നി​ന്ന് ഓ​ൺ​ലൈ​ൻ വ​ഴി 45 ല​ക്ഷം ക​വ​ർ​ന്ന കേ​സി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ലാ​യി. ത​മി​ഴ്നാ​ട് നെ​യ് വേ​ലി സ്വ​ദേ​ശി കാ​ർ​ത്തി രാ​ജ​ഗോ​പാ​ലി​നെ​യാ​ണ് കോ​യ​മ്പ​ത്തൂ​ർ ശ​ര​വ​ണം​പ​ട്ടി​യി​ൽ​നി​ന്ന് ജി​ല്ല സൈ​ബ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പു​ത്തൂ​ർ സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ പേ​രി​ൽ മ​യ​ക്കു​മ​രു​ന്ന് വി​ദേ​ശ​ത്തേ​ക്ക് അ​യ​ച്ച​ത് മും​ബൈ പൊ​ലീ​സി​ന്റെ നാർ​കോട്ടി​ക് വി​ഭാ​ഗം പി​ടി​കൂ​ടി​യെ​ന്നും മും​ബൈ പൊ​ലീ​സ് മേ​ധാ​വി എ​ന്ന വ്യാ​ജേ​ന സം​സാ​രി​ച്ച് യു​വ​തി​യു​ടെ പേ​രി​ൽ നി​യ​മ ന​ട​പ​ടി തു​ട​ങ്ങി എ​ന്നും കേ​സി​ൽ​നി​ന്ന് ര​ക്ഷി​ക്കാ​മെ​ന്നും പ​റ​ഞ്ഞാ​ണ് 45 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്.

ഈ ​കേ​സി​ൽ ദി​ണ്ഡി​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ ബാ​ലാ​ജി രാ​ഘ​വ​ൻ, ഇ​ന്ദ്ര​കു​മാ​ർ, ചെ​ന്നൈ സ്വ​ദേ​ശി മോ​ഹ​ൻ​കു​മാ​ർ എ​ന്നി​വ​രെ നേ​ര​ത്തെ പാ​ല​ക്കാ​ട് സൈ​ബ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​ർ കാ​ർ​ത്തി രാ​ജ​ഗോ​പാ​ലി​ന്റെ വി​വി​ധ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്കും അ​യാ​ൾ പ​റ​യു​ന്ന വി​വി​ധ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കു​മാ​ണ് പ​ണം നി​ക്ഷേ​പി​ക്കു​ന്ന​ത്. ദു​ബൈ​യി​ൽ​നി​ന്ന് ത​മി​ഴ്നാ​ട്ടി​ലെ​ത്തി​യി​ട്ടു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം സൈ​ബ​ർ സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ജെ.​എ​സ്. സ​ജീ​വ് കു​മാ​ർ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സി.​എ​സ്. ര​മേ​ഷ്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ഹി​റോ​ഷ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ഷി​ഹാ​ബു​ദ്ദീ​ൻ, ഉ​ല്ലാ​സ് കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ കോ​യ​മ്പ​ത്തൂ​ർ ശ​ര​വ​ണം പ​ട്ടി​യി​ലെ വാ​ട​ക​വീ​ട്ടി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CheatingYoung WomenPolicePalakkadArrest45 lakh Stolen Case
News Summary - 45 lakhs stolen from a young woman: one more arrested
Next Story