വിവാഹ വാഗ്ദാനതട്ടിപ്പിൽ 41 ലക്ഷം കവർന്നു യുവാവ് പിടിയിൽ; ഭാര്യ ഒളിവിൽ
text_fieldsസരിൻ കുമാർ
കോങ്ങാട്: വിവാഹവാഗ്ദാനം നൽകി ഭാര്യയുമായി ചേർന്ന് 41 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് കോങ്ങാട് പൊലീസിന്റെ പിടിയിലായി. കടമ്പഴിപ്പുറം സ്വദേശി സരിൻ കുമാറാണ് (37) പിടിയിലായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ അഞ്ച് വിവാഹ തട്ടിപ്പുകേസിൽ പ്രതിയായ ഭാര്യ ശാലിനി (36) ഒളിവിലാണ്. പത്രങ്ങളിൽ പുനർവിവാഹത്തിന് പരസ്യം നൽകിയ ആളുടെ നമ്പറിൽ ബന്ധപ്പെട്ട ശാലിനി ഭർത്താവ് വാഹനാപകടത്തിൽ മരിച്ച യുവതിയാണെന്നാണ് പരിചയപ്പെടുത്തിയത്. മധ്യപ്രദേശിൽ അധ്യാപികയാണെന്നും പറഞ്ഞു. ഫോണിൽ സന്ദേശങ്ങളയച്ച് സൗഹൃദം നടിച്ചു. വാഹനാപകടത്തിൽ മരിച്ച ആദ്യഭർത്താവിന്റെ ചികിത്സക്ക് പലരിൽനിന്ന് കടം വാങ്ങിയാണ് ആശുപത്രി ചെലവ് നടത്തിയതെന്ന് പറഞ്ഞാണ് ദമ്പതികൾ പലതവണയായി 41 ലക്ഷം രൂപ തട്ടിയെടുത്തത്. സരിൻ കുമാറിനെ പാലക്കാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ശാലിനിക്കായി അന്വേഷണം ഊർജിതമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

