ബാലികയെ പീഡിപ്പിച്ച േകസിൽ 40 വര്‍ഷം കഠിനതടവ്
text_fieldsചങ്ങനാശ്ശേരി: ബാലികയെ പീഡിപ്പിച്ച കേസില്‍ 40 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും.എരുമേലി എഴുകുംമണ്ണ് ഈട്ടിക്കല്‍ ജോണ്‍ തോമസിനെയാണ് ചങ്ങനാശ്ശേരി അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. വിവിധ വകുപ്പുകള്‍ പ്രകാരമാണ് 40 വര്‍ഷം കഠിനതടവ്. ഇത് ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് വിധിയില്‍ വ്യക്തമാക്കിയതിനാൽ 20 വര്‍ഷമാകും തടവ്. എരുമേലി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പിഴത്തുകയായ ഒരു ലക്ഷം രൂപ പീഡനത്തിരയായ പെണ്‍കുട്ടിക്ക് നല്‍കണം. പിഴ അടച്ചില്ലെങ്കിൽ രണ്ടു വര്‍ഷംകൂടി തടവ് അനുഭവിക്കണമെന്ന് ചങ്ങനാശ്ശേരി അതിവേഗ പ്രത്യേക കോടതി ജഡ്ജി പി. ജയചന്ദ്രൻ ഉത്തരവിട്ടു. പ്രോസിക്യൂഷന് 15 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എസ്. മനോജ് ഹാജരായി.

