റമദാൻ വ്രതമെടുക്കാൻ അത്താഴം കഴിക്കാൻ കാത്തിരുന്ന 25 കാരനെ നാലംഗ അക്രമിസംഘം വെടിവെച്ചു കൊന്നു
text_fieldsഅലിഗഢ്: ഉത്തർപ്രദേശിലെ അലിഗഢിൽ 25 കാരൻ അക്രമിസംഘത്തിന്റെ വെടിയേറ്റ് മരിച്ചു. ബൈക്കിലെത്തിയ നാലംഗസംഘമാണ് യുവാവിനെ വെടിവെച്ചതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.
വ്യക്തി തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഹാരിസിന്റെ കുടുംബാംഗങ്ങളെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.
ഹാരിസ് എന്ന കത്തയാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. വ്രതമെടുക്കുന്നതിന് മുന്നോടിയായുള്ള അത്താഴം കഴിക്കാൻ വീടിന് പുറത്ത് കാത്തിരിക്കുകയായിരുന്നു ഹാരിസ്. ക്രിക്കറ്റ് മാച്ച് കഴിഞ്ഞ് വീട്ടിലേക്ക് വന്നിട്ടേ ഉണ്ടായിരുന്നുള്ളൂ ഹാരിസ്. ബൈക്കിലെത്തിയ അക്രമി സംഘം വെടിവെക്കാൻ തുടങ്ങിയപ്പോൾ ഹാരിസ് സ്വയം രക്ഷ തീർക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. എന്നാൽ അത് വിഫലമായി. എന്നാൽ രണ്ടാമത്തെ വെടിയുണ്ട ഹാരിസിന്റെ ശരീരത്തിൽ തുളച്ചുകയറി. നിലത്തുവീണ ഹാരിസിന്റെ നേർക്ക് തുരുതുരെ വെടിയുതിർത്തിട്ടാണ് അക്രമിസംഘം ബൈക്കിൽ കയറി രക്ഷപ്പെട്ടത്. ഹാരിസ് സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു.
സംഭവത്തിന് ദൃക്സാക്ഷിയായ ഹാരിസിന് ഒപ്പമുണ്ടായിരുന്ന ആൾ അവിടെ നിന്ന് ഉടൻ രക്ഷപ്പെട്ടു. ഹാരിസ് മറ്റൊരാളുമായി തർക്കമുണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
വെടിവെപ്പിനു ശേഷം മേഖലയിൽ ഭീതി പരന്നിട്ടുണ്ട്. വിവരം ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറൻസിക് സംഘം സംഭവ സ്ഥലത്തു തെളിവുകൾ ശേഖരിച്ചു. മേഖലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ വഴി അക്രമികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

