Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂന്നു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത 39കാരൻ പിടിയിൽ

text_fields
bookmark_border
17 year old raped by 39year old Man
cancel

തിരുച്ചി: തമിഴ്നാട് തിരുച്ചിയിൽ മൂന്ന് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തിരുച്ചിയിലെ ഒലൈയ്യൂരിൽ ബുധനാഴ്ച് ഉച്ചക്കായിരുന്നു സംഭവം. തിരുവെരുമ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കുട്ടിയുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ഒലൈയ്യൂർ നിവാസിയായ അരോക്കിയ സവരിദാസ് (39) ആണ് പിടിയിലായത്. വീട്ടിൽ കുട്ടി തനിച്ചായത് ശ്രദ്ധയിൽപെട്ട പ്രതി കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. നിലവിളി ശബ്ദം കേട്ട് പ്രദേശവാസികൾ ഓടിയെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. നാട്ടുകാർ എത്തിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു.

കുട്ടിയുടെ മാതാവ് തിരുവെരുമ്പൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിക്കുകയും പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടുകയുമാ‍യിരുന്നു. ഇയാൾക്കെതിരെ പോക്സോ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 39year old arrested for raping 3 year old child
Next Story