Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിവാഹ വാഗ്ദാനം നൽകി 37കാരിക്ക്​ നാലുവർഷമായി പീഡനം; വിവാഹിതൻ അറസ്റ്റിൽ

text_fields
bookmark_border
    വിവാഹ വാഗ്ദാനം നൽകി 37കാരിക്ക്​ നാലുവർഷമായി പീഡനം; വിവാഹിതൻ അറസ്റ്റിൽ
    cancel
    camera_alt

    അബ്ദുസമദ്

    ശ്രീകൃഷ്ണപുരം: വിവാഹ വാഗ്ദാനം നൽകി 37കാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ ശ്രീകൃഷ്ണപുരം സി.ഐ കെ.എം. ബിനീഷും സംഘവും അറസ്റ്റ് ചെയ്തു. കടമ്പഴിപ്പുറം കല്ലുവെട്ടുകുഴി വീട്ടിൽ അബ്ദുസമദി(36)നെയാണ് അറസ്റ്റ് ചെയ്തത്.

    2017 ജനുവരി മുതൽ 2021 ജൂൺ വരെ മൂന്ന് മക്കളുടെ മാതാവും കടമ്പഴിപ്പുറം സ്വദേശിയുമായ യുവതിയെ നിരന്തരം പീഡനത്തിനിരയാക്കിയതായി പരാതിയിൽ പറയുന്നു. വിവാഹ വാഗ്ദാനം നിരസിക്കുകയും പീഡനം തുടരുകയും ചെയ്തതാണ് പരാതിപ്പെടാൻ കാരണമെന്ന് യുവതി പൊലീസിൽ മൊഴി നൽകി.

    അബ്ദുസമദിന് നിലവിൽ ഭാര്യവും മക്കളുമുണ്ട്. പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.

    Show Full Article
    Girl in a jacket

    Don't miss the exclusive news, Stay updated

    Subscribe to our Newsletter

    By subscribing you agree to our Terms & Conditions.

    Thank You!

    Your subscription means a lot to us

    Still haven't registered? Click here to Register

    News Summary - 37 year old women raped married man arrested
    Next Story