Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകല്ലൂരാവിയില്‍ വന്‍...

കല്ലൂരാവിയില്‍ വന്‍ മോഷണം; 37 പവനും കാൽ ലക്ഷവും കവർന്നു

text_fields
bookmark_border
കല്ലൂരാവിയില്‍ വന്‍ മോഷണം; 37 പവനും കാൽ ലക്ഷവും കവർന്നു
cancel
camera_alt

മോഷണം നടന്ന കെ.എച്ച്. അലിയുടെ വീട്ടിൽ ഡോഗ് സ്ക്വാഡ് വിഭാഗം പരിശോധന നടത്തുന്നു

കാ​ഞ്ഞ​ങ്ങാ​ട്: ക​ല്ലൂ​രാ​വി​യി​ലെ വീ​ട്ടി​ൽ വ​ന്‍ മോ​ഷ​ണം. 37 പ​വ​നും കാ​ൽ ല​ക്ഷം രൂ​പ​യും ന​ഷ്ട​പ്പെ​ട്ടു. ക​ല്ലൂ​രാ​വി​യി​ലെ കെ.​എ​ച്ച്. മു​ഹ​മ്മ​ദ് അ​ലി​യു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണ​വും പ​ണ​വു​മാ​ണ്​ മോ​ഷ്ടി​ച്ച​ത്. രാ​വി​ലെ പ​ത്ത് മ​ണി​യോ​ടെ​യാ​ണ് വീ​ട്ടു​കാ​ര്‍ മോ​ഷ​ണം ന​ട​ന്ന വി​വ​ര​മ​റി​യു​ന്ന​ത്. അ​യ​ൽ​വാ​സി​ക്ക് പ​ണ​ത്തി‍െൻറ ആ​വ​ശ്യ​ത്തി​നാ​യി അ​ല​മാ​ര തു​റ​ന്ന​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം മ​ന​സ്സി​ലാ​യ​ത്. വീ​ട്ടി​‍െൻറ പി​ന്‍വ​ശ​ത്തു​ള്ള വാ​തി​ല്‍ തു​റ​ന്നി​ട്ട നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ടു. വീ​ട്ടി​ലെ താ​ഴ​ത്തെ നി​ല​യി​ൽ, അ​ലി​യു​ടെ മ​ക​ൾ കി​ട​ന്ന റൂ​മി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ.​എ​സ്.​പി ഡോ.​വി. ബാ​ല​കൃ​ഷ്ണ​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സി.​ഐ കെ.​പി. ഷൈ​ൻ, എ​സ്.​ഐ​മാ​രാ​യ ശ്രീ​ശ​ൻ, കെ. ​ശ്രീ​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ട്​ പ​രി​ശോ​ധി​ച്ചു. ഞാ​യ​റാ​ഴ്ച രാ​ത്രി 10.30നും ​തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച മൂ​ന്നി​നും ഇ​ട​യി​ലു​ള്ള സ​മ​യ​ത്താ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്നാ​ണ് പൊ​ലീ​സ് നി​ഗ​മ​നം. ഫോ​റ​ൻ​സി​ക്-​ഡോ​ഗ്‌ സ്ക്വാ​ഡ് പ​രി​ശോ​ധ​ന​യും ന​ട​ന്നു.

ഞെട്ടലിൽ വീട്ടുകാർ

മോഷണം നടന്ന വീട് കാഞ്ഞങ്ങാട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പരിശോധിക്കുന്നു

കാ​ഞ്ഞ​ങ്ങാ​ട്: വ​ലി​യൊ​രു മോ​ഷ​ണം ന​ട​ന്ന​തി‍െൻറ ഞെ​ട്ട​ലി​ലാ​ണ് അ​ലി​യു​ടെ വീ​ട്ടു​കാ​രും പ​രി​സ​ര​വാ​സി​ക​ളും. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് വീ​ട്ടു​കാ​ർ മോ​ഷ​ണ വി​വ​ര​മ​റി​യു​ന്ന​ത്. അ​യ​ൽ​വാ​സി രാ​വി​ലെ പ​ണം വാ​യ്പ​ക്ക് ചോ​ദി​ച്ചു​വ​ന്ന​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന വി​വ​രം അ​റി​യു​ന്ന​ത്. അ​ല​മാ​ര തു​റ​ന്നു​നോ​ക്കി​യ​പ്പോ​ൾ പ​ണ​വും സ്വ​ർ​ണ​വും കാ​ണാ​താ​യ​തോ​ടെ വീ​ട്ടു​കാ​ർ​ക്ക് പ​രി​ഭ്രാ​ന്തി​യാ​യി.

സാ​ധാ​ര​ണ മോ​ഷ​ണം ന​ട​ക്കു​ന്ന സ്ഥ​ല​ത്തെ, വീ​ട് കു​ത്തി​പ്പൊ​ളി​ക്കു​ന്ന രീ​തി​യോ അ​ല​മാ​ര കു​ത്തി​പ്പൊ​ളി​ക്കു​ന്ന മോ​ഷ​ണ രീ​തി​യോ അ​ലി​യു​ടെ വീ​ട്ടി​ലെ മോ​ഷ​ണ​ത്തി​ൽ കാ​ണാ​ൻ ക​ഴി​യി​ല്ല. വീ​ടി‍െൻറ വാ​തി​ലി​ലോ ചു​മ​രി​ലോ അ​ല​മാ​ര​യി​ലോ മോ​ഷ​ണ ശ്ര​മ​ത്തി‍െൻറ കേ​ടു​പാ​ടു​ക​ൾ ഒ​ന്നും ത​ന്നെ​യി​ല്ല. വീ​ട്ടു​കാ​രെ​യും കു​ടും​ബ​ക്കാ​രെ​യും ന​ന്നാ​യി അ​റി​യു​ന്ന ആ​ൾ ത​ന്നെ​യാ​ണ് മോ​ഷ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് അ​ലി​യു​ടെ ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.

2018ൽ 130 പവൻ; എങ്ങുമെത്താതെ അന്വേഷണം

കാഞ്ഞങ്ങാട്: തീരപ്രദേശമായ കുശാൽ നഗറിലെ ഒരു വീട്ടിൽനിന്ന് 130 പവനും 35,000 രൂപയും കവർന്നത് 2018 ആഗസ്​റ്റിലായിരുന്നു. കുശാൽ നഗർ പോളിടെക്നിക്കിന് പടിഞ്ഞാറുവശത്തെ എം.പി. സലീമിൻെറ വീട്ടിലാണ് മോഷണം നടന്നത്. ഹോസ്ദുർഗ് പൊലീസിൽ വീട്ടുകാർ അന്നുതന്നെ പരാതി നൽകിയെങ്കിലും മൂന്നര വർഷം കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

വീട്ടുടമയായ സലീം ശനിയാഴ്ച രാത്രി 11നുശേഷം ഭാര്യവീട്ടിൽ പോയിരുന്നു. വീട്ടിലുണ്ടായിരുന്ന മാതാവ്​ തൈക്കടപ്പുറത്തെ മകളുടെ വീട്ടിലും പോയിരുന്നു. ഈ സമയത്ത് കവർച്ച നടന്നതായാണ് പൊലീസ് സംശയിക്കുന്നത്. വീടി​‍െൻറ വാതിൽ തുറക്കാൻ കഴിയാഞ്ഞതിനെ തുടർന്ന് പിറകുവശത്തുകൂടി നോക്കിയപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയിൽപെട്ടത്. അടുക്കള വാതിൽ കുത്തിത്തുറന്നശേഷം കമ്പിപ്പാര കൊണ്ട് കിടപ്പുമുറിയിലെ ലോക്കർ കുത്തിത്തുറന്നാണ് സ്വർണവും പണവും മോഷ്ടിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold robbery
News Summary - 37 pawans and a quarter of a lakh were looted from house
Next Story