Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightലോറിയിൽ കടത്തിയ 3000...

ലോറിയിൽ കടത്തിയ 3000 കിലോ ഹാൻസ് പിടികൂടി

text_fields
bookmark_border
ലോറിയിൽ കടത്തിയ 3000 കിലോ ഹാൻസ് പിടികൂടി
cancel
camera_alt

വ​ഴി​ക്ക​ട​വ് ആ​ന​മ​റി ചെ​ക്ക്പോ​സ്റ്റി​ൽ ഹാ​ൻ​സു​മാ​യി

പി​ടി​കൂ​ടി​യ ലോ​റി

നി​ല​മ്പൂ​ർ: ലോ​റി​യി​ൽ ബി​സ്ക​റ്റ് പെ​ട്ടി​ക​ൾ​ക്കും മി​ഠാ​യി​ക​ൾ​ക്കും ഇ​ട​യി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ 3000 കി​ലോ ഹാ​ൻ​സ് വ​ഴി​ക്ക​ട​വ് ആ​ന​മ​റി​യി​ലെ എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റി​ൽ പ​രി​ശോ​ധ​ന​ക്കി​ടെ പി​ടി​കൂ​ടി. ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രും പി​ടി​യി​ലാ​യി. കു​ലു​ക്ക​ല്ലൂ​ർ ചു​ണ്ട​മ്പ​റ്റ അ​റ​ക്ക​വീ​ട്ടി​ൽ അ​ബ്ദു​ൽ ഷ​ഫീ​ഖ് (35), വ​ല്ല​പ്പു​ഴ മു​ള​യം​കാ​വ് മ​ണ്ണാ​ടം കു​ന്ന​ത്ത് വീ​ട്ടി​ൽ അ​ബ്ദു​ൽ റ​ഹി​മാ​ൻ(35) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. രേ​ഖ​ക​ളി​ല്ലാ​തെ സൂ​ക്ഷി​ച്ച 1,20,000 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു. എ​ക്‌​സൈ​സ് ക​മീ​ഷ​ണ​റു​ടെ ഉ​ത്ത​ര​മേ​ഖ​ല സ്‌​ക്വാ​ഡും മ​ല​പ്പു​റം എ​ക്‌​സൈ​സ് ഇ​ന്റ​ലി​ജ​ൻ​സും വ​ഴി​ക്ക​ട​വ് എ​ക്‌​സൈ​സ് ചെ​ക്ക്പോ​സ്റ്റ്‌ സം​ഘ​വും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

മ​ല​പ്പു​റം ഐ.​ബി ഇ​ൻ​സ്‌​പെ​ക്ട​ർ പി.​കെ. മു​ഹ​മ്മ​ദ്‌ ഷ​ഫീ​ഖ്, എ​ക്‌​സൈ​സ് ക​മീ​ഷ​ണ​റു​ടെ ഉ​ത്ത​ര​മേ​ഖ​ല സ്‌​ക്വാ​ഡ് ഇ​ൻ​സ്‌​പെ​ക്ട​ർ ടി. ​ഷി​ജു​മോ​ൻ, വ​ഴി​ക്ക​ട​വ് ചെ​ക്ക് പോ​സ്റ്റ്‌ ഇ​ൻ​സ്‌​പെ​ക്ട​ർ പ്ര​മോ​ദ്, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ റെ​ജി തോ​മ​സ്, സൈ​ബ​ർ സെ​ൽ പ്രി​വ​ന്റീ​വ് ഓ​ഫി​സ​ർ ഷി​ബു ശ​ങ്ക​ർ, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ സ​തീ​ഷ്, മു​ഹ​മ്മ​ദ്‌ അ​ഫ്സ​ൽ, റെ​നി​ൽ എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hans seized
News Summary - 3000 kg Hans was caught in a lorry
Next Story