റെയിൽവേ സ്റ്റേഷനിൽ മൂന്ന് വയസ്സുകാരിക്ക് പീഡനം: ഒരാൾ അറസ്റ്റിൽ
text_fieldsrepresentational image
നവി മുംബൈ റെയിൽവേ സ്റ്റേഷനിൽ മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മാർച്ച് രണ്ടിന് പുലർച്ചെ പൻവേൽ റെയിൽവേ സ്‌റ്റേഷനിലാണ് സംഭവം. രാത്രിയിൽ അമ്മയോടൊപ്പം ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ പ്രതികൾ ആരുമറിയാതെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൻവേൽ ജിആർപിയിലെ സീനിയർ ഇൻസ്‌പെക്ടർ പ്രവീൺ പദ്‌വായ് പറഞ്ഞു.
പുലർച്ചെ കുഞ്ഞിനെ കാണാതെ രക്ഷിതാക്കൾ തിരച്ചിൽ ആരംഭിച്ചു. കുറച്ചു മാറി ഒരുഭാഗത്ത് കരഞ്ഞുകൊണ്ട് നിൽക്കുന്ന കുഞ്ഞിനെ കണ്ടെത്തിയ രക്ഷിതാക്കൾ സംഭവം മനസിലാക്കി പരാതിയുമായി പൊലീസിനെ സമീപിച്ചു. അന്വേഷണം ആരംഭിച്ച് മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376 (ബലാത്സംഗം), കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള സംരക്ഷണം (പോക്‌സോ) നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

