Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

16കാരിക്ക് ബലപ്രയോഗത്തിലൂടെ ഗർഭഛിദ്രത്തിനുള്ള ഗുളിക നൽകി; പിതാവടക്കം മൂന്നുപേർ അറസ്റ്റിൽ

text_fields
bookmark_border
gang rape, custody
cancel
Listen to this Article

ഹൈദരാബാദ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലപ്രയോഗത്തിലൂടെ ഗർഭഛിദ്രത്തിന് ഇരയാക്കിയ സംഭവത്തിൽ പിതാവടക്കം മൂന്നുപേർ അറസ്റ്റിൽ. ട്രക്ക് ഡ്രൈവർ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പെൺകുട്ടിയെ പിതാവിന്റെ സഹായത്തോടെ രണ്ടുപേർ ആശുപത്രിയിൽ എത്തിക്കുകയും നിർബന്ധിച്ച് ഗർഭഛിദ്രം ചെയ്യിക്കുകയുമായിരുന്നു.

പ്രായപൂർത്തിയാകാത്ത മകളെ ട്രക്ക് ഡ്രൈവർ ബലാൽസംഗം ചെയ്‌ത് ഗർഭിണിയാക്കുകയായിരുന്നെന്ന് പരാതിക്കാരി പറഞ്ഞു. പിന്നീട് ട്രക്ക് ഡ്രൈവറും സഹായിയും പെൺകുട്ടിയുടെ പിതാവിനൊപ്പം ചേർന്ന് അവളെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇബ്രാഹിംപട്ടണത്തെ സ്വകാര്യ ആശുപത്രിയിൽ 16കാരിയെ ഗർഭഛിദ്രത്തിന് വിധേയമാക്കിയതായി പെൺകുട്ടിയുടെ മാതാവ് പരാതി നൽകിയിരുന്നു. തുടർന്ന് നൽഗൊണ്ട പൊലീസ് കേസെടുക്കുകയായിരുന്നു.

ആശുപത്രിയിൽ വെച്ച് പ്രതികൾ പെൺകുട്ടിയെ നിർബന്ധിച്ച് ഗുളിക വിഴുങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. വീട്ടിലെത്തിയ പെൺകുട്ടിയുടെ ആരോഗ്യനില വഷളാവുകയായിരുന്നെന്നും കനത്ത രക്തസ്രാവത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മാതാവ് കൂട്ടിച്ചേർത്തു.

പിതാവിനും ട്രക്ക് ഡ്രൈവർക്കും സഹായിക്കുമെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മാരിഗുഡ സബ് ഇൻസ്‌പെക്ടർ വെങ്കട്ട് റെഡ്ഡി പറഞ്ഞു. ആശുപത്രി അധികൃതർക്കെതിരയെും വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 3 men including father illegally terminate pregnancy of sexually abused minor girl; arrested
Next Story