പ്രകൃതിവിരുദ്ധ പീഡന കേസിൽ പ്രതിക്ക് 26 വർഷം കഠിന തടവ്
text_fieldsതിരൂർ: 16 വയസ് തികയാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 26 വർഷവും ഒരു മാസം കഠിന തടവും 65,000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ 16 മാസം കഠിന തടവും വിധിച്ചു. ഇരിങ്ങാവൂർ മില്ലുംപടി പടിക്കപറമ്പിൽ മുഹമ്മദ് ബഷീർ എന്ന മാനുവിനാണ് തിരൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി സി.ആർ. ദിനേശ് ശിക്ഷ വിധിച്ചത്. പ്രതി സമാനമായ രണ്ട് ലൈംഗിക പീഡന കേസുകളിൽ ശിക്ഷ ലഭിച്ച് തടവിൽ കഴിഞ്ഞുവരുകയാണ്. പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്കയച്ചു.
2019ലാണ് കേസിനാസ്പദമായ സംഭവം. ആശാരിപ്പാറ പള്ളിയുടെ പിറകിലുള്ള പാടത്തായിരുന്നു സംഭവം. കൽപകഞ്ചേരി സബ് ഇൻസ്പെക്ടറായിരുന്ന എസ്.കെ. പ്രിയൻ ആയിരുന്നു കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ മാജിദ അബ്ദുൾ മജീദ്, അയിഷ പി. ജമാൽ എന്നിവർ ഹാജരായി. തിരൂർ പൊലീസ് സ്റ്റേഷനിലെ അസി. സബ് ഇൻസ്പെക്ടർ എൻ.പി. സീമ പ്രോസിക്യൂഷനെ സഹായിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

