ബഹുനില കെട്ടിടത്തിൽ നിന്ന് ചാടി യുവതി ജീവനൊടുക്കി: ശരീരം രണ്ടായി പിളർന്നു; സംഭവം മുംബൈയിൽ
text_fieldsമുംബൈ: ബഹുനില കെട്ടിടത്തിന്‍റെ 23-ാം നിലയിൽ നിന്ന് ചാടി യുവതി ജീവനൊടുക്കി. ഹർഷദ തൻഡോൽക്കർ (25) ആണ് ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച രാത്രി കണ്ണംവാർ നഗർ പ്രദേശത്താണ് സംഭവം. തിങ്കളാഴ്ച രാത്രി പത്തുമണിയോടെ ആയിരുന്നു സംഭവം.
ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല. ഹർഷദ മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നതായാണ് പ്രാഥമിക വിവരം.
കെട്ടിടത്തിന്‍റെ താഴെ നിർത്തിയിട്ടിരുന്ന മോട്ടർ സൈക്കിളിലേക്കാണ് ഹർഷദ വീണത്. വീഴ്ചയുടെ ആഘാതത്തിൽ ശരീരം രണ്ടായി പിളർന്നതായും പൊലീസ് പറഞ്ഞു. പ്രദേശവാസികൾ വിവരമറിയച്ചതിനെ തുടർന്ന് പൊലീസ് സംഭവ സ്ഥലത്തെത്തി അപകട മരണ റിപ്പോർട്ട് രജിസ്റ്റർചെയ്തിട്ടുണ്ട്. ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോൾ ‘ദിശ’ ഹെൽപ്പ് ലൈനിൽ വിളിക്കുക.Toll free helpline number: 1056, 0471-2552056)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

