Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightലഹരി എത്തിക്കാൻ 2434...

ലഹരി എത്തിക്കാൻ 2434 ഇടപാടുകാർ

text_fields
bookmark_border
‘റിസ’ ലഹരിവിരുദ്ധ ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു
cancel

തൊ​ടു​പു​ഴ: സം​സ്ഥാ​ന​ത്ത്​ ല​ഹ​രി വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്​ ഇ​ട​പാ​ടു​കാ​രു​ടെ ശ​ക്ത​മാ​യ ശൃം​ഖ​ല. നി​യ​മ​ത്തി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ച്​ മ​യ​ക്കു​മ​രു​ന്ന്​ ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന 2434 പേ​ർ സം​സ്ഥാ​ന​ത്തു​ണ്ടെ​ന്നാ​ണ്​ സ​ർ​ക്കാ​റി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

ഇ​വ​രു​ടെ ശൃം​ഖ​ല​യി​ലെ ക​ണ്ണി​ക​ളാ​യി നി​ര​വ​ധി പേ​ർ വേ​റെ​യു​മു​ണ്ടാ​കും. എ​ക്​​സൈ​സ്​ വ​കു​പ്പാ​ണ്​ എ​ല്ലാ ജി​ല്ല​യി​ലെ​യും ഇ​ട​പാ​ടു​കാ​രു​ടെ വി​വ​ര ശേ​ഖ​ര​ണം ത​യാ​റാ​ക്കി​യ​ത്. മ​യ​ക്കു​മ​രു​ന്ന്​ വ്യാ​പ​നം ത​ട​യാ​ൻ ഒ​രു​വ​ശ​ത്ത്​ ക​ർ​മ പ​ദ്ധ​തി​ക​ളും ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​ക​ളും അ​നു​ബ​ന്ധ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​കു​മ്പോ​ൾ ആ​വ​ശ്യ​ക്കാ​ർ​ക്ക്​ ല​ഹ​രി എ​ത്തി​ച്ചു​ന​ൽ​കാ​ൻ ഓ​രോ ജി​ല്ല കേ​ന്ദ്രീ​ക​രി​ച്ചും ഇ​ട​പാ​ടു​കാ​രു​ടെ സം​ഘ​ങ്ങ​ൾ പ​ഴു​ത​ട​ച്ച്​ നീ​ങ്ങു​ന്നു എ​ന്നാ​ണ്​ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

എ​ക്​​സൈ​സ്​ വ​കു​പ്പ്​ ത​യാ​റാ​ക്കി​യ ഡേ​റ്റ ബാ​ങ്ക്​ പ്ര​കാ​രം ഏ​റ്റ​വും കൂ​ടു​ത​ൽ മ​യ​ക്കു​മ​രു​ന്ന്​ ഇ​ട​പാ​ടു​കാ​ർ ക​ണ്ണൂ​ർ ജി​ല്ല​യി​ലാ​ണ്​: 412. കു​റ​വ്​ കാ​സ​ർ​കോ​ടും: 11. തി​രു​വ​ന​ന്ത​പു​രം -117, കൊ​ല്ലം -62, പ​ത്ത​നം​തി​ട്ട -62, ആ​ല​പ്പു​ഴ -155, കോ​ട്ട​യം -151, ഇ​ടു​ക്കി -161, എ​റ​ണാ​കു​ളം -376, തൃ​​ശൂ​ർ -302, പാ​ല​ക്കാ​ട്​ -316, മ​ല​പ്പു​റം -130, കോ​ഴി​ക്കോ​ട്​ -109, വ​യ​നാ​ട്​ -70 എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റ്​ ജി​ല്ല​ക​ളി​ൽ ഇ​ട​പാ​ടു​കാ​രു​​ടെ എ​ണ്ണം.

സം​സ്ഥാ​ന​ത്തെ 250 സ്കൂ​ളു​ക​ൾ ല​ഹ​രി സം​ഘ​ങ്ങ​ൾ നോ​ട്ട​മി​ട്ടി​രി​ക്കു​ന്ന പ്ര​ശ്ന​ബാ​ധ്യ​ത സ്​​കൂ​ളു​ക​ളാ​ണെ​ന്ന്​ ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ എ​ക്​​സൈ​സ്​ ഇ​ന്‍റ​ലി​ജ​ൻ​സ്​ വി​ഭാ​ഗം ക​ണ്ടെ​ത്തി​യി​രു​ന്നു. സ്കൂ​ളു​ക​ൾ​ക്ക്​ സ​മീ​പം ല​ഹ​രി വ​സ്തു​ക്ക​ൾ വി​റ്റ​തി​ന്‍റെ പേ​രി​ൽ ഈ ​സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്ത്​ സം​സ്ഥാ​ന​ത്ത്​ ആ​കെ ആ​റ്​ ക​ട​ക​ൾ മാ​ത്ര​മാ​ണ്​ പൂ​ട്ടി​ച്ച​ത്.

ഇ​വ തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലാ​ണ്. മ​റ്റ്​ ജി​ല്ല​ക​ളി​ൽ ഇ​ത്ത​രം ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drug deliverKerala News
News Summary - 2434 clients to deliver drugs
Next Story