Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാകിസ്താൻ ഭീകരരുമായി ചാറ്റ്, ആയുധക്കടത്ത് ബന്ധം; കർണാടകയിൽ 24കാരൻ പിടിയിൽ

text_fields
bookmark_border
പ്രതിയെ ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറി
പാകിസ്താൻ ഭീകരരുമായി ചാറ്റ്, ആയുധക്കടത്ത് ബന്ധം; കർണാടകയിൽ 24കാരൻ പിടിയിൽ
cancel

ബെംഗളൂരു: പാകിസ്താൻ കേന്ദ്രീകരിച്ചുള്ള തീവ്രവാദ സംഘടനകളുമായും അനധികൃത ആയുധക്കടത്ത് സംഘങ്ങളുമായും ബന്ധമുണ്ടെന്നാരോപിച്ച് കർണാടകയിൽ 24കാരൻ അറസ്റ്റിൽ. ബീദർ ജില്ലയിലെ യെനക്കൂരു ഗ്രാമത്തിൽനിന്നുള്ള ബി.ബി.എ വിദ്യാർഥി വിശാൽ കുമാർ മെത്രെയാണ് പൊലീസിന്റെ പിടിയിലായത്. ഒക്ടോബർ 2ന് പുലർച്ചയുണ്ടായ രഹസ്യ നീക്കത്തിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതിയെ പിന്നീട് ദേശീയ അന്വേഷണ ഏജൻസിക്ക് ഖാതക് ചിഞ്ചോളി പൊലീസ് കൈമാറി.

വിശാലിന്റെ മൊബൈൽ ഫോണിൽ നിന്ന് പാകിസ്താൻ ഭീകരൻ ഷെഹ്‌സാദ് ഭട്ടി, സഹായി റാണ ഹുനൈൻ, നോമി ഖാൻ എന്നിവരുമായി നടത്തിയ ചാറ്റുകൾ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. റാണ ഹുനൈൻ അയച്ചുകൊടുത്ത 'റഹേ ഹഖ്', 'റാണ ഭായ് 333' എന്നീ വാട്‌സ്ആപ് ചാനലുകളിൽ വിശാൽ അംഗമായിരുന്നു. രാജ്യവിരുദ്ധവും അഖണ്ഡതയെ തകർക്കുന്നതുമായ ദൃശ്യങ്ങളും പോസ്റ്റുകളും ഇയാൾ കണ്ടിരുന്നതായും എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. അഷു ശർമ്മ, രാജ് ഭായ് എന്ന ലക്കി സിങ് എന്നിവരുമായും ഇയാൾ ബന്ധപ്പെട്ടിരുന്നു. 2025 ഡിസംബർ മുതൽ വിശാൽ പൊലീസിൽ രഹസ്യ നിരീക്ഷണത്തിലായിരുന്നു.

അതേസമയം, പൊലീസിന്റെ എല്ലാ ആരോപണങ്ങളും വിശാലിന്റെ കുടുംബം തള്ളി. സ്വത്ത് തർക്കത്തിന്റെ പേരിൽ വ്യാജമായി കെട്ടിച്ചമച്ച കേസാണ് ഇതെന്നും, വിശാൽ ബെംഗളൂരുവിൽ ജോലി ചെയ്ത് പഠിക്കുകയായിരുന്നുവെന്നും ബന്ധുക്കൾ വ്യക്തമാക്കി. വീട് പരിശോധിച്ച പൊലീസ് കുടുംബാംഗങ്ങളെ അകാരണമായി ചോദ്യം ചെയ്തതായും ആണ് കുടുംബത്തിന്റെ ആരോപണം.

കുടുംബ സ്വത്ത് തർക്കത്തെത്തുടർന്ന് സ്വന്തം പിതാവായ വിജയകുമാറിനെതിരെ ക്വട്ടേഷൻ നടത്താൻ വിശാൽ പദ്ധതിയിട്ടിരുന്നതായ കേസും നിലവിലുണ്ട്. മാതാവ് മഹാദേവിയെ ഉപേക്ഷിച്ച് പിതാവ് വീണ്ടും വിവാഹം കഴിച്ചതും, കുടുംബ സ്വത്തോ കൃഷിയിടമോ നൽകാത്തതുമായ വിദ്വേഷമാണ് ഇതിന് കാരണമെന്ന് പൊലീസ് പറയുന്നു.

സംഭവത്തിൽ യു.എ.പി.എ വകുപ്പുകളും, ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കേസിൽ എൻ.ഐ.എ അടക്കമുള്ള ഉന്നത ഏജൻസികളുടെ അന്വേഷണം പുരോഗമിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 24-Year-Old Student Arrested in Karnataka Over Alleged Pak Terror Links
Next Story