Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദുബൈക്ക് കടത്താൻ ശ്രമിച്ച 2200 കിലോ രക്തചന്ദനം പിടികൂടി
text_fieldsbookmark_border
പ്രതീകാത്മക ചിത്രം
കൊച്ചി: കടത്താൻ ശ്രമിച്ച 2200 കിലോ രക്തചന്ദനം ഡി.ആർ.ഐ പിടികൂടി. ആന്ധ്രയിൽനിന്ന് കൊച്ചിയിലെത്തിച്ച് കപ്പൽ മാർഗം ദുബൈയിലേക്ക് കടത്താനായിരുന്നു ശ്രമം.
വില്ലിങ്ടൺ ഐലൻഡിലെ ക്യു10 കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷനിൽ വെച്ചാണ് പിടികൂടിയത്. പ്രത്യേക ടാങ്കിൽ വൈക്കോലിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. മുറിച്ച് കക്ഷണങ്ങളാക്കിയ ശേഷമാണ് ഒളിപ്പിച്ചിരുന്നത്. അനധികൃത കടത്തിന് പിന്നിൽ ആരാണെന്നതിനെക്കുറിച്ച് വിവരം പുറത്തുവന്നിട്ടില്ല.
Next Story

