15കാരിക്ക് നേരെ ലൈംഗികാതിക്രമം: 22കാരന് 22 വർഷം തടവും പിഴയും
text_fieldsആദർശ്
പട്ടാമ്പി: 15കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 22കാരന് 22 വർഷം കഠിന തടവും 1, 50,000 രൂപ പിഴയും ശിക്ഷ. കൊല്ലം പോരുവഴി അമ്പലത്തും ഭാഗം ആദർശിനെ (22) ആണ് പട്ടാമ്പി അതിവേഗ കോടതി ജഡ്ജ് സതീഷ് കുമാർ ശിക്ഷിച്ചത്. പിഴത്തുക ഇരക്ക് നൽകാനും വിധിയായി. കഴിഞ്ഞ വർഷം നടന്ന സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അനേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് കല്ലടിക്കോട് സബ് ഇൻസ്പെക്ടർ ടി. ശശികുമാറാണ്.
പ്രോസിക്യൂഷന് വേണ്ടി അഡ്വ. എസ്. നിഷ വിജയകുമാർ ഹാജരായി. കേസിൽ 21 സാക്ഷികളെ വിസ്തരിച്ചു. 34 രേഖകൾ ഹാജരാക്കി. പട്ടാമ്പി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ മഹേശ്വരി, അഡ്വ. ദിവ്യലക്ഷ്മി എന്നിവർ പ്രോസിക്യൂഷനെ അസ്സിസ്റ്റ് ചെയ്തു.