21കാരിയുമായി വിവാഹമുറപ്പിച്ചു; വേദിയിലെത്തിയത് വധുവിന്റെ 45 വയസുള്ള അമ്മ
text_fieldsമീററ്റ്: 21കാരിയുമായി വിവാഹമുറപ്പിച്ച യുവാവിനെ കുടുംബാംഗങ്ങൾ കബളിപ്പിച്ചതായി പരാതി. വിവാഹവേഷം ധരിച്ച് വേദിയിലെത്തിയത് വധുവിന്റെ അമ്മയും വിധവയുമായ 45കാരിയാണെന്നായിരുന്നു യുവാവിന്റെ പരാതി. ഉത്തർപ്രദേശിലെ ബ്രഹ്മപുരിയാണ് നാടകീയ സംഭവങ്ങൾക്ക് വേദിയായത്.
മാർച്ച് 31നാണ് മൻതാഷ എന്ന യുവതിയുമായി മുഹമ്മദ് അസീമിന്റെ(22) വിവാഹം ഉറപ്പിച്ചത്. അസീമിന്റെ സഹദോരൻ നദീമും ഭാര്യ ശാഹിദയുമായിരുന്നു വിവാഹമുറപ്പിക്കാനുള്ള ചടങ്ങുകൾക്ക് മുന്നിലുണ്ടായിരുന്നത്. മാർച്ച് 31ന് വിവാഹവും തീരുമാനിച്ചു. ചടങ്ങുകൾ നടക്കവെ, മൗലവി വധുവിന്റെ പേര് താഹിറ എന്ന് പറഞ്ഞത് അസീമിന് സംശയമുണ്ടാക്കി. തുടർന്ന് വധുവിന്റെ മുഖാവരണം നീക്കി നോക്കിയപ്പോഴാണ് പറ്റിക്കപ്പെട്ട വിവരം മനസിലാകുന്നത്. മൻതാഷയുടെ 45 വയസുള്ള അമ്മയായിരുന്നു വധുവായി അണിഞ്ഞൊരുങ്ങി വേദിയിലിരുന്നത്. ഇവരുടെ ഭർത്താവ് നേരത്തേ മരണപ്പെട്ടതാണ്. വിവാഹചടങ്ങിനോടനുബന്ധിച്ച് അഞ്ചുലക്ഷം രൂപ കൈമാറിയതായും അസീം അവകാശപ്പെട്ടു. വിവാഹ വേദിയിൽ വെച്ച് പ്രതിഷേധിച്ചപ്പോൾ സഹോദനും സഹോദര ഭാര്യയും ബലാത്സംഗക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അസീം പൊലീസിനോട് പറഞ്ഞു.
വ്യാഴാഴ്ചയാണ് അസീം പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ ഇരുകക്ഷികളും ചേർന്ന് ഒത്തുതീർപ്പിന് ശ്രമിച്ചതിനെ തുടർന്ന് അസീം പരാതി പിൻവലിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

