കാനഡയില്‍ ഇന്ത്യന്‍ വിദ്യാർഥിനി കൊല്ലപ്പെട്ടു
text_fieldsന്യൂഡൽഹി: ഗുജറാത്തിൽ നിന്നുള്ള വിദ്യാർഥിനി കാനഡയിൽ കൊല്ലപ്പെട്ടു. ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ ബൊര്‍സാദ് സ്വദേശിയായ 22-കാരി വിധി കല്‍പേഷ്ഭായ് മേഘാനിയാണ് കുത്തേറ്റ് മരിച്ചത്. കാനഡയിലെ നയാഗ്ര മേഖലയില്‍ വെച്ചായിരുന്നു ആക്രമണം. ഗുജറാത്ത് സ്വദേശിനിയായ വിധി കല്‍പേഷ്ഭായ് നാല് വര്‍ഷമായി കാനഡയില്‍ താമസിച്ചുവരികയാണ്. പഠനത്തോടൊപ്പം പാര്‍ട് ടൈം ജോലിയും ചെയ്തുവരികയായിരുന്നു. മെയ് 15 നാണ് വിധി മേഘാനിക്ക് നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
പട്ടാപ്പകലാണ് യുവതിയെ ആക്രമിക്കപ്പെട്ടത്. തുടർന്ന് നാട്ടുകാർ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലപാതകക്കേസ് രജിസ്റ്റര്‍ ചെയ്ത കനേഡിയന്‍ പൊലീസ് അക്രമിക്കായി തിരച്ചില്‍ നടത്തിവരികയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

