Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightജാമ്യത്തിലിറങ്ങി...

ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 21 വര്‍ഷത്തിനുശേഷം പിടിയില്‍

text_fields
bookmark_border
ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 21 വര്‍ഷത്തിനുശേഷം പിടിയില്‍
cancel


അ​ഞ്ച​ൽ: മോ​ഷ​ണ​ക്കേ​സി​ൽ പി​ടി​ക്ക​പ്പെ​ടു​ക​യും പി​ന്നീ​ട് ജാ​മ്യം നേ​ടി മു​ങ്ങു​ക​യും ചെ​യ്ത പ്ര​തി 21 വ​ർ​ഷ​ത്തി​നു​ശേ​ഷം പൊ​ലീ​സ്​ പി​ടി​യി​ൽ. പ​ത്ത​നം​തി​ട്ട ചെ​ന്നീ​ര്‍ക്ക​ര മാ​ത്തൂ​ര്‍ പു​ത്തേ​ത്തു സ്വാ​തി ഭ​വ​നി​ല്‍ അ​നി​ല്‍കു​മാ​ര്‍ (52) ആ​ണ് പി​ടി​യി​ലാ​യ​ത്.

2000 ന​വം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. അ​ഞ്ച​ല്‍ ത​ഴ​മേ​ല്‍ നി​ലാ​ഷ് ഭ​വ​നി​ല്‍ അ​ബ്ദു​ല്‍ റ​ഷീ​ദ് എ​ന്ന​യാ​ളു​ടെ വീ​ട്ടി​ല്‍ ക​വ​ര്‍ച്ച ന​ട​ത്തി അ​ഞ്ചേ​കാ​ല്‍ പ​വ​ന്‍ സ്വ​ര്‍ണം, 44000 രൂ​പ, വി.​സി.​ആ​ര്‍, ടേ​പ്​ റെ​ക്കോ​ര്‍ഡ​ര്‍ അ​ട​ക്ക​മു​ള്ള​വ അ​പ​ഹ​രി​ച്ച​താ​ണ്​ കേ​സ്. കേ​സി​ല്‍ മു​ഖ്യ​പ്ര​തി​ക​ളും പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക​ളു​മാ​യ മ​ണി​ക്കു​ട്ട​ന്‍ എ​ന്ന ബ്ര​ഹ്മാ​ത്മ​ന്‍, സ​ന്തോ​ഷ്‌ എ​ന്ന കൊ​ച്ചു​മോ​ന്‍ എ​ന്നി​വ​രെ​യും ഇ​വ​ര്‍ ക​വ​ര്‍ച്ച ചെ​യ്യു​ന്ന സ്വ​ര്‍ണ​മ​ട​ക്കം വാ​ങ്ങി വി​ല്‍പ​ന ന​ട​ത്തു​ന്ന അ​നി​ല്‍കു​മാ​റി​നെ​യും പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഈ ​കേ​സി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ അ​നി​ല്‍ കു​മാ​ർ 13 വ​ര്‍ഷം ഡ​ല്‍ഹി​യി​ല്‍ ഒ​ളി​വി​ല്‍ പാ​ര്‍ത്തു.

പി​ന്നീ​ട്, നാ​ട്ടി​ലെ​ത്തി വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ ശേ​ഷം ഇ​പ്പോ​ള്‍ കൊ​ച്ചി​യി​ലെ കാ​ക്ക​നാ​ട് ഇ​ന്‍ഫോ പാ​ര്‍ക്കി​ല്‍ സെ​ക്യൂ​രി​റ്റി വി​ഭാ​ഗ​ത്തി​ല്‍ ജോ​ലി ചെ​യ്തു​വ​രു​ന്ന​താ​യി ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​ഞ്ച​ല്‍ പൊ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യോ​ടെ അ​വി​ടെ​യെ​ത്തി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ​ത്ത​നം​ത്തി​ട്ട, അ​ടൂ​ര്‍ സ്റ്റേ​ഷ​നു​ക​ളി​ല്‍ ഇ​യാ​ള്‍ക്കെ​തി​രെ മോ​ഷ​ണ​ക്കേ​സ് നി​ല​വി​ലു​ണ്ട്. ആ​ദ്യ ഭാ​ര്യ തീ​കൊ​ളു​ത്തി മ​രി​ച്ച കേ​സി​ലും ഇ​യാ​ള്‍ പ്ര​തി​യാ​ണ്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു. അ​ഞ്ച​ല്‍ എ​സ്.​എ​ച്ച്.​ഒ കെ.​ജി. ഗോ​പ​കു​മാ​ര്‍, എ​സ്.​ഐ പ്ര​ജീ​ഷ് കു​മാ​ര്‍, സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ വി​നോ​ദ്കു​മാ​ര്‍, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ സെ​ബി​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - 21 years of exile; man who fled after getting released detained
Next Story