
19കാരിയെ കഴുത്തറുത്ത് കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു
text_fieldsബംഗളൂരു: കർണാടകയിൽ 19കാരിയെ കഴുത്തറുത്ത് െകാലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ജിഗനി സ്വദേശിനിയായ ഡി. സിഞ്ജനയെയാണ് 21കാരനായ കിഷോർ കുമാർ കൊലപ്പെടുത്തിയത്.
സിഞ്ജനയെ വീട്ടിലെത്തി കൊലെപ്പടുത്തിയ ശേഷം അതേ മുറിയിൽ തന്നെ തൂങ്ങിമരിക്കുകയായിരുന്നു ഇയാൾ.
സ്വകാര്യ കോളജിൽ ഒന്നാംവർഷ ബിരുദ വിദ്യാർഥിനിയാണ് സിഞ്ജന. ഒറ്റമകളാണ് സിഞ്ജന. പിതാവ് പ്രദേശത്തുതന്നെ ഹാർഡ്വെയർ കട നടത്തിവരികയാണ്. കിഷോർ കുമാർ പ്രദേശത്തെ ഒരു ഗോഡൗണിലെ ഡ്രൈവറാണ്.
സിഞ്ജനയുടെ മാതാപിതാക്കൾ പുറത്തുപോയ സമയത്താണ് സംഭവം. വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയപ്പോൾ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു സിഞ്ജന. കഴുത്തറുത്തായിരുന്നു കൊലപാതകം. മുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു കിഷോർ. സിഞ്ജന പഠിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
