Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ന്യൂയോർക്കിൽ മൂന്ന് പെൺകുട്ടികൾ വെള്ളക്കാരിയെ ബസിൽ മർദിച്ചു
text_fieldsbookmark_border
Listen to this Article
ന്യൂയോർക്ക്: ന്യൂയോർക്കിൽ വെളുത്ത നിറത്തെ അധിക്ഷേപിക്കുകയും വെള്ളക്കാരിയായ മധ്യവയസ്കയെ(57) ബസിൽ മർദിക്കുകയും ചെയ്ത പെൺകുട്ടികളെ അറസ്റ്റ് ചെയ്തു. കറുത്ത വർഗക്കാരായ മൂന്ന് പെൺകുട്ടികളാണ് ഇവരെ മർദിച്ചത്. വെള്ളക്കാരിയുടെ തലക്കടിച്ച ശേഷം പെൺകുട്ടികൾ ബസിൽ നിന്ന് ഓടിപ്പോകാൻ ശ്രമിക്കുകയായിരുന്നു.
തലക്ക് പരിക്കേറ്റതിനെ തുടർന്ന് ജമൈക്കയിലെ ആശുപത്രിയിൽ ഇവരെ പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്തസ്രാവം ഉണ്ടായതായി പൊലീസ് പറഞ്ഞു.
ജൂലൈ ഒമ്പതിന് വൈകിട്ട് 6.50ന് ന്യൂയോർക്ക് സിറ്റിയിലെ ജമൈക്കൻ അവന്യുവിൽ വെച്ചാണ് സംഭവം നടന്നത്.
15ഉം 16ഉം പ്രായമുള്ള കുട്ടികളാണ് ആക്രമണം നടത്തിയത്. ഇവരുടെ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. മൂന്നാമത്തെ പെൺകുട്ടിക്കായി അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.
Next Story

