മുടി വെട്ടാൻ ആവശ്യപ്പെട്ടതിന് ഹരിയാനയിൽ സ്കൂൾ വിദ്യാർഥികൾ പ്രിൻസിപ്പിലിനെ കുത്തിക്കൊന്നു
text_fieldsകൊല്ലപ്പെട്ട പ്രിൻസിപ്പൽ
ഛണ്ഡീഗഢ്: മുടിവെട്ടാൻ ആവശ്യപ്പെട്ടതിന് ഹരിയാനയിൽ രണ്ട് 12ാം ക്ലാസ് വിദ്യാർഥികൾ സ്കൂൾ പ്രിൻസിപ്പലിനെ കുത്തിക്കൊന്നു. കർതാർ മെമോറിയൽ സീനിയർ സെക്കണ്ടറി സ്കൂളിലെ പ്രിൻസിപ്പൽ 50കാരനായ ജാബിർ സിങാണ് കൊല്ലപ്പെട്ടത്. കുട്ടികൾ പല തവണ കത്തിയുപയോഗിച്ച് പ്രിൻസിപ്പലിനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇന്നു രാവിലെ 10.30 ഓടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ജാബിർ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
സ്കൂളിൽ മുടിവെട്ടി അച്ചടക്കത്തോടെ എത്താൻ കുട്ടികളോട് പലതവണ ആവശ്യപ്പെട്ടിട്ടും അവർ അനുസരിക്കാൻ തയാറായിരുന്നില്ല. വീണ്ടും ആവശ്യപ്പെട്ടാതാണ് ഇവരെ പ്രകോപിതരാക്കിയതെന്ന് പൊലീസ് പറഞ്ഞു.
പ്രൻസിപ്പലിനെ കുത്തിയ ശേഷം വിദ്യാർഥികൾ ഓടിപ്പോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്. പ്രതികൾ പ്രായപൂർത്തിയാകാത്തവരാണെന്നും ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. പോസ്റ്റ് മോർട്ടത്തിനു ശേഷം കൂടുതൽ വിവരങ്ങൾ ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

