Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പശുക്കടത്തെന്നാരോപണം ; വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു

text_fields
bookmark_border
പശുക്കടത്തെന്നാരോപണം ; വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു
cancel

നൂഹ്: ഹരിയാനയിലെ നൂഹിൽ പശുക്കടത്ത് ആരോപിച്ച് നടത്തിയ വാഹനപരിശോധനക്കിടെയുണ്ടായ വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഞായറാഴ്ച പുലർച്ചെ 4.30ഓടെയായിരുന്നു സംഭവം.

നൂഹിലെ ബിമ ഗ്രാമത്തിന് സമീപം പശുക്കളെ അനധികൃതമായി കടത്തുന്നുവെന്ന വിവരത്തെ തുടർന്ന് ഫിറോസ്പുർ ഝിർക്കയിലെ ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസി സംഘം പ്ര​ദേശത്ത് വാഹനപരിശോധന നടത്തുകയായിരുന്നു. ഇതിനിടെ ഏഴ് പശുക്കളുമായി എത്തിയ പിക്കപ്പ് വാഹനം പൊലീസ് തടയാൻ ശ്രമിച്ചു. എന്നാൽ വാഹനത്തിലുണ്ടായിരുന്നവർ പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നുവത്രെ തുടർന്ന് പൊലീസ് തിരിച്ചടിച്ചതായും അധികൃതർ അറിയിച്ചു.

ഏറ്റുമുട്ടലിൽ വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ ഉടൻ നൽഹറിലെ ഷഹീദ് ഹസൻ ഖാൻ മേവാത്തി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായില്ല. രാജസ്ഥാനിലെ ദൗസ സ്വദേശിയായ ഗബ്ബാർ എന്ന ഹാദിയ, സബീർ എന്നിവരാണ് മരിച്ചത്. രാജസ്ഥാനിലെ ദീഗ് സ്വദേശിയായ താഹിറിന് പരിക്കേറ്റു. ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരനും പരിക്കേറ്റിട്ടുണ്ട്.

സംഭവസ്ഥലത്തുനിന്ന് മൂന്ന് നാടൻ തോക്കുകളും വെടിയുണ്ടകളും ഏഴ് പശുക്കളെയും പൊലീസ് കണ്ടെത്തി. കൂടാതെ പിക്കപ്പ് വാഹനവും കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബർ 15ന് നൂഹിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഷാഹിദ് എന്നയാൾ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഒരു മാസത്തിനിടെ രണ്ടാമത്തെ സമാന സംഭവം കൂടി റിപ്പോർട്ട് ചെയ്യുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 2 cattle smugglers killed in Nuh encounter
Next Story